സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാനേജ്‌മെന്റ്
സി.ടി.സി. സന്യാസ സഭയുടെ കീഴിൽ 5 ഹയർ സെക്കന്ററി 9 ഹൈസ്‌ക്കൂളുകളും 4 യു.പി.സ്കൂളുകളും ഉണ്ട്.
ഡിജിറ്റൽ മാഗസിൻ
സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു വരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനും ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മാഗസിൻ സഹായിച്ചു വരുന്നു.ഡിജിറ്റൽ മാഗസിൻ ഓരോ വർഷവും ആവേശപൂർവമാണ് കുട്ടികൾ സ്വീകരിക്കുന്നത്
സ്‌കൂൾ റേഡിയോ
സ്കൂളിൽ വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ പ്രവർത്തിച്ചു വരുന്നു.യു.പി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് റേഡിയോ പ്രവർത്തിക്കുന്നത്.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഇന്റർവെൽ സമയത്താണ് റേഡിയോയുടെ പ്രവർത്തനം