ജി.എച്ച്. എസ്.എസ്. കക്കാട്ട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('==ഇംഗ്ലീഷ് ഫെസ്റ്റ്== സംസ്ഥാന ഗവൺമെന്റ് ആ വർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ഫെസ്റ്റ്

സംസ്ഥാന ഗവൺമെന്റ് ആ വർഷം ഏറെ പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന Hello English ന്റെ ക്ലാസ്സ് റൂം സാധ്യതകളും അതിന്റെ ഉയർന്ന തലത്തിലുള്ള സർഗാത്മകശേഷിയും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എൽ പി വിഭാഗത്തിലം കുട്ടികളും യു പി വിഭാഗത്തിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ തന്നെ തയ്യാറാക്കിയ പ്രോപ്പർട്ടീസും കോസ്റ്റ്യൂമുകളും പരിപാടിക്ക് മികവ് നല്കി. ഇംഗ്ലീഷ് ഭാഷ വഴക്കത്തോടെ കൈകാര്യം ചെയ്യാനും സഭാകമ്പമില്ലാതെ അഭിനയിക്കാനും ഇംഗ്ലീഷ് ഫെസ്റ്റ് അവസരമൊരുക്കി. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ ഹൊസ്ദുർഗ് ബി ആർ സി ബി പി ഒ ശ്രീ വി മധുസൂദനൻ മാസ്റ്റർ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, ഇംഗ്ലീഷ് അധ്യാപകൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.

പച്ചക്കറി വിളവെടുപ്പ്

UNITED NATIONS DAY QUIZ

ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി

അന്താരാഷ്ട്ര വയോജന ദിനം

അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "Precious moments with my grandparents "എന്ന വിഷയത്തിൽ കുട്ടികൾക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യിൽ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.