ജിഎച്ച്എസ് പരിയാരം/ചരിത്രം/കൂടുതൽ അറിയാൻ

08:12, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ) ('വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്നു കൊച്ചുഗ്രാമം. ശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറ ക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര നക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം.

കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.

1928-ൽ പരേതനായ പത്മപദ ഗൗഡറുടെ നെല്ലറയുടെ ചരിവിലും തുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നൈനാ മുഹമ്മദ് റാവുത്തറുടെ അ പുരയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിട സൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ് അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്ത റുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു.

1932-ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദിനു സമീപം നിർമ്മിച്ച കെട്ടിട ത്തിലേയ്ക്ക് ഈ വിദ്യാലയം മാറ്റി. 1953 വരെ ഏകാധ്യാപക വിദ്യാലയ മായി അവിടെ പ്രവർത്തിച്ചു. 1953 മുതൽ 1967 വരെ കാതിരി കുഞ്ഞഹ 23 സാഹിബിന്റെ വാടക കെട്ടിടത്തിൽ 221-രൂപ വാടകക്ക് ഈ വിദ്യാ ലയം പ്രവർത്തിച്ചു.

1957-ൽ അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. മലബാർ ഡിസ്ട്രിക് ബോർഡ് പ്രസിഡന്റ് ശ്രീ. പി. ടി. ഭാസ്കര പണിക്കരുടെയും വൈ. പ്രസിഡന്റ് ജനാബ് മസ്സാൻ കുട്ടി സാഹി