ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Govt. L P S Keezhattingal എന്ന താൾ ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ എന്ന താളിനു മുകളിലേയ്ക്ക്, Sheelukumar മാറ്റിയിരിക്...)
ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-04-2020Sheelukumar




ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പറ്റി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിളാകത് വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093 ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വശത്തു പുഴയും ഒരു വശത്തു വയലും കൊണ്ട് ചുറ്റ പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005 ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010 ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ നിർമിച്ച നൽകിയതിനാൽ ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.

ഭൗതികസൗകര്യങ്ങള്‍

ലഭ്യമായ രണ്ട ക്ലാസ് റൂമുകളിലും പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എതാൻ പാകത്തിൽ റാമ്പും റെയിലും ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.ചുറ്റുമതിൽ ഭാഗികമാണ്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. വിദ്യാ രംഗം കലാ സാഹിത്യ വേദി
  2. പരിസ്ഥിതി ക്ലബ്
  3. ഗണിത ക്ലബ്
  4. സയൻസ് ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സതി ദേവി (1995)
  2. ഹനീഫ(1996)
  3. സാറ ഉമ്മൻ (1997-2001)
  4. ഗോപിനാഥൻ നായർ (2002)
  5. പുഷ്പരാജൻ(2003)
  6. ജയശ്രീ(2004)
  7. മധു(2005)
  8. ശാന്തികുമാരി(2006)
  9. അനിൽകുമാർ K S(2007)
  10. ഉണ്ണികൃഷ്ണൻ (2007)
  11. റഷീദ(2008)
  12. രാധാകൃഷ്ണൻ നായർ(2009)
  13. ജയശ്രീ (2010)
  14. ശശികല (2015)

നേട്ടങ്ങള്‍

  1. ISRO യെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയും അതിനു കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് 2009 ൽ ലഭിക്കുകയും ചെയ്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.ഡോ രാജശേഖരൻ നായർ

വഴികാട്ടി

{{#multimaps: 8.697407, 76.795717 |zoom=13}}