സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കല്‍.
ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിര്‍ത്തിയിലെ വേമ്പനാട്ടുകായലും കിഴക്കന്‍ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്.
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ | |
---|---|
വിലാസം | |
മണലുങ്കല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-08-2011 | St.Aloysius H.S Manalumkal |
ചരിത്രം
സെന്റ് അലോഷ്യസ് English Middle School 1929 ല്‍ മൂങ്ങാമാക്കല്‍ ബഹുമാനപ്പെട്ട മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വര്‍ക്കി, ചാക്കോ തോമസ്, മത്തായി തൊമ്മന്‍,മത്തായി ജോസഫ് എന്നീ സഹോദരന്‍മാരാണ് ഈ മഹത് സംരഭത്തില്‍ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചത്. അന്ന് മണലുങ്കല്‍ത്തകിടിയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ച് സ്കൂള്‍ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില് ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്ട്ടറി , ഫസ്റ്റ്, സെക്കന്ഡ്, തേര്ഡ് എന്നീ ക്രമത്തില് ക്ലാസ്സുകള് ആരംഭിച്ചു. 1949-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിലും ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടര്‍ ലാബ്,സയന്സ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉള് പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബില് പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ആട്സ് ക്ലബ്ബ്
- സ്പോട്സ് ക്ലബ്ബ്
- മാത്തമാറ്റിക്‍സ് ക്ലബ്ബ്
- സയന്സ് ക്ലബ്ബ്
- സോഷ്യല് സയന്സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- കെ.സി. എസ് എല്
- അഡാര്ട്ട്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
പാലാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂള്‍ കേരള ഗവണ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ്സ് സ്ക്കൂള്‍ ആണ്. പാലാ രൂപതാധ്യാക്ഷന്‍ സ്കൂളിന്റെ രക്ഷാധികാരിയായും ഫാ.ജയിംസ് കൊച്ചയ്യങ്കനാല്‍ ലോക്കല്‍ മനേജരായും മേല്‍ നോട്ടം വഹിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ |-
ക്രമ നംമ്പര് |
വര്ഷം | പേര് | ||
---|---|---|---|---|
1 | 1955-62 | റവ.ഫാ. സക്കറിയാസ് പൂവത്തിങ്കല് | ||
2 | 1962-73 | ഫാ.റ്റി.എം.മക്കിള് | ||
3 | 1973-82 | ഫാ.കെ.എ.ഐസക്ക് | ||
4 | 1983-86 | ഫാ.മാത്യു മുന്ഡൂപാലയ്കല് | ||
5 | 1986-89 | പി.ജെ. ജോസഫ് | ||
6 | 1989-90 | എം.ജെ.ആഗസ്തി | ||
7 | 1990-93 | കെ.സി.തോമസ് | ||
8 | 1993-95 | സി.എം. ജയിംസ് | ||
9 | 1995-97 | |||
10 | 1997-2000 | ഫാ.റ്റി.റ്റി. തോമസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<a href="http://maps.google.com/maps?f=q&source=embed&hl=en&geocode=&q=Kottayam+-+pallickathodu,+manalumkalKumli+Road,+Kottayam,+Kerala,+India&sll=9.58786,76.582405&sspn=0.247124,0.610428&g=Kottayam+-+Kumli+Road,+Kottayam,+Kerala,+India&ie=UTF8&ll=9.58786,76.582405&spn=0.247124,0.610428&t=h" style="color:#0000FF;text-align:left">View Larger Map</a> |