ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്
== പാ ഠ്യ പാ ഠ്യേത ര പ്രവർത്തനങ്ങളിൽ സജീവമാണ് ഞങ്ങളുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്. 2018 ലെ പ്രളയനാന്തര ശുചീകരണം ,സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സഹപാഠികൾക്ക് നൽകുന്ന കൈത്താങ്ങു ,സ്കൂൾ ഭരണഘടനാ സംരക്ഷണ സമിതി ,പഠനോപകരണ നിർമാണം ,ബോധവൽക്കരണ ക്ലാസ്സുകൾ ,എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ് .ഈ പ്രവർത്തനങ്ങളൊക്കെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്നു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ദിനാചരണങ്ങൾ നേരത്തെ തന്നെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പിൽ പ്ലാൻ ചെയ്യുന്നുചെയ്യുന്നു ഇതോടനുബന്ധിച്ചു പൊതുയോഗങ്ങൾ ക്വിസ് മത്സരം കൊറിയോഗ്രാഫി നാടകാവിഷ്‌കാരണം ഉപന്യാസ രചന സെമിനാര് കുപ്പ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നു .പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു .ഞങ്ങളുടെ സ്കൂളിന്റേതായ ഒരു ഭരണ ഘടന കുട്ടികൾ തന്നെ എഴുതിയുണ്ടാക്കി .സ്കൂൾ ഭരണ ഘടന സംരക്ഷണ സമിതി സ്കൂളിൽ രൂപപ്പെടുത്തിയിട്ടുണ്ട്.സ്കൂൾ ഇലക്ഷൻ ജനാധിപത്യ രീതിയിൽ നടത്തുന്നു .ഞങ്ങളുടെ സ്കൂളിൽ പ്രവർത്തി പരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു റിസോഴ്സ് പേഴ്സണിന്റെ സഹായത്തോടെ വർക്ക് ഷോപ്പുകൾ നടത്താറുണ്ട് .പല വിഷയങ്ങളിലായി വിദഗ്ധർക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു .പ്രദേശിയമായി ലലഭ്യമാകുന്ന വസ്തുക്കളും പാഴ്വസ്തുക്കളും ഉപയോഗിച്ചു വീട് ക്ലാസ്സ്മുറികൾ വിദ്യാലയം എന്നിവിടങ്ങളിൽ ഉപയുക്തമാകുന്നതുമായ വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം കൊടുക്കുന്നതിനാണ് ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത് . 2019-2020 സ്കൂൾ വർഷം വിജിറ്റൽ പ്രിന്റിങ്ങിനു സംസ്ഥാന തലത്തിൽ ഒരു കുട്ടി പങ്കേടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു അതുപോലെതന്നെ സബ്ജില്ലാ ജില്ലാ തലങ്ങളിൽ എൽ.പി മുതൽ എച്ച് .എസ് വരേയ്ക്ക കുട്ടികൾ പങ്കെടുക്കുകയുമുയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു .കുട്ടികൾക്കു ഇവിടെ കലാ പരിശീലനം നൽകുന്നു .റിസോഴ്സ് ഴ്സൺന്റെ സഹായത്തോടെ നൃത്തം ലളിതഗാനം ശാസ്ത്രീയ സംഗീതം നാടകം ഉപകരണ സംഗീതം നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകുന്നു കലാമേളകളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.