ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 9 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsperingara (സംവാദം | സംഭാവനകൾ)
പ്രമാണം:37040-cover.1
Heading
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര
പ്രമാണം:37040-cover.1.jpgI
വിലാസം
പെരിങ്ങര

ഗവ. ഹയർസെക്കന്ററി സ്കൂൾ പെരിങ്ങര,
പെരിങ്ങര.പി.ഒ, തിരുവല്ല,
പത്തനംതിട്ട
,
689108
,
‍പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04692607800
ഇമെയിൽgghsperingara@gmail.com,ghssperingara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല‍പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.അജയകുമാർ
അവസാനം തിരുത്തിയത്
09-11-2020Gghsperingara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല ടൗണിൽ നിന്നും പൊടിയാടി -മാവേലിക്കര റൂട്ടിൽ (തിരുവല്ലയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്) കാവുംഭാഗം കവല. അവിടെനിന്നും പെരിങ്ങര - ചാത്തങ്കരി റൂട്ടിൽ മൂവിടത്തുപടിയിൽ നിന്നും വലത്തോട്ടുള്ള വഴി സ്ക്കൂളിലെത്താം. കാവുംഭാഗത്തു നിന്നും 1.5കി.മീ ദൂരം.ബസിൽ വരുന്നവർ ഇതേ റുട്ടിൽ മൂവിടത്തുപടി കഴിഞ്ഞ് കോസ്മോസ് ജംഗ്ഷനിൽ ഇറങ്ങി അല്പം പുറകിലേക്ക് നടന്ന് ഇടത്തോട്ടുള്ള റോഡിലൂടെ പത്തു മിനിട്ട് നടന്നാൽ സ്കൂളിൽ എത്താം.

ചരിത്രം

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.കെട്ടിടംപണി വേഗം പൂർത്തിയായതോടെ 1915 ൽ ഒന്നു വരെ നാലുവരെ ക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെ.ജി.ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്ററായി നിയോഗിയ്ക്കപ്പെട്ടു. 1967 ൽ ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം ഗേൾസ് സ്ക്കൂൾ അല്ലാതെയായി.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറോളം സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.എന്നാൽ പ്രയോജനപ്രദമായ ഒരു പ്ലേഗ്രൗണ്ട് നിർമ്മിയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ പരിഹരിയ്ക്കപ്പെടേണ്ടതായിട്ടുണ്ട്.ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾക്ക് ഹൈടെക് ക്ലാസ്സ് മുറികളാണുള്ളത്.വിശാലമായ മൾട്ടിമീഡിയാറൂം വിദ്യാലയപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ്. എണ്ണായിരത്തിലധികം പുസ്തകങ്ങളോടുകൂടിയ വിപുലമായ ലൈബ്രറിയാണ് വിദ്യാലയത്തിനുള്ളത്. പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടെ ഇടപെടലോടെ ലൈബ്രറി നവീകരിയ്ക്കുകയുണ്ടായി. എല്ലാദിവസവും കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം രക്ഷിതാക്കൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാൻ അവസരം നല്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗോൾഡൺ ജൂബിലി

ശതാബ്ദിയാഘോഷം

സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കിഴു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .

             ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2015 മാർച്ച് 28 ശനിയാഴ്ച അഡ്വ. മാത്യു റ്റി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവ്വഹിച്ചു . കലാപരിപാടി ഉദ്ഘാടനം  ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മിനോൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്ന അംബിക മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ , ഗ്രാമപഞ്ചായത്തഗങ്ങളായ ആശാ ദേവി , ശശികുമാർ , ജയശ്രീ നെന്മേലിൽ , ചെയർ പേഴ്സൺ അമ്പിളി ജി നായർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സാം ഈപ്പൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജയകുമാർ നന്ദിയും പറഞ്ഞു.
               സംഘാടക സമിതിയുടെ    നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞു. 2015 ഏപ്രിൽ 23,24 തീയതികളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ 'കൂട്ടുകാർ' വളരെ ശ്രദ്ധേയമായി. നാടൻപാട്ടുകളുടെ കുലപതി സി.ജെ കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തി പരിചയവുമായി കെ രാജൻ, സംവാദവുമായി രാജേഷ് വളളിക്കോട്‌, ട്രാഫിക് ബോധവത്കരണ ക്ലാസ്സുമായി തിരുവല്ല എം. വി. ഐ. ഇ. പി പ്രദീപ് തുടങ്ങിയവർ ക്യാമ്പിനെ സമ്പന്നമാക്കി. കുട്ടികൾ തന്നെ ഉദ്ഘാടകരായ ക്യാമ്പിൻെറ രണ്ടാം ദിനം സ്‌കൂളിൽ വിളയിച്ചിരുന്ന ജൈവപച്ചക്കറി , ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകളിൽ എല്ലാവർക്കും നല്കി. 60കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
                പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു.  നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി.
                ഇന്ത്യൻ  മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി  കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.
         
                ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട്‌ വികസന പ്രവർത്തനങ്ങൾക്ക്‌ ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്‌. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
             ==ശതാബ്ദിയാഘോഷക്കമ്മറ്റി==

മുഖ്യ രക്ഷാധികാരികൾ പ്രൊഫ. പി. ജെ. കുര്യൻ(രാജ്യസഭാ ഉപാധ്യക്ഷൻ) അഡ്വ. മാത്യു. ടി. തോമസ്(സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി) ശ്രീ. ആന്റോ ആന്റണി എം.പി പത്മശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി ഡോ. അലക്സാണ്ടർ കാരയ്ക്കൽ

രക്ഷാധികാരികൾ ശ്രീമതി അന്നപൂർണ്ണ ദേവി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ശ്രീ. ഈപ്പൻ കുര്യൻ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

ചെയർമാൻ: സാം ഈപ്പൻ(ജില്ലാ പഞ്ചായത്തംഗം) വൈസ് ചെയർമാൻ: ബീന ജേക്കബ്(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പെരിങ്ങര) ക്രിസ്റ്റഫർ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ,പെരിങ്ങര ഗ്രാമപഞ്ചായത്ത്) ആശാദേവി (ഗ്രാമ പഞ്ചായത്തംഗം) എ. ഒ. ചാക്കോ (പി. റ്റി. എ മുൻ പ്രസിഡന്റ്)

ജനറൽ കൺവീനർ: ആനിയമ്മ ചാണ്ടി(ഹെഡ്മിസ്ട്രസ്സ്) ജോ. കൺവീനർ: കെ അജയകുമാർ (സീനിയർ അധ്യാപകൻ)

സബ് കമ്മിറ്റികൾ

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: അഡ്വ പ്രമോദ് ഇളമൺ വൈസ് ചെയർമാൻ: ബാലകുമാർ കെ. ആർ വി. എ. ഇത്താക്ക് രാധാകൃഷ്ണൻ തെക്കേടത്ത് കൺവീനർ: കെ അജയകുമാർ ജോ. കൺവീനേഴ്സ്: രജനി, ബിനു അലക്‌സ്, എം. എൻ. ഹരികുമാർ അംഗങ്ങൾ: ബിനു തയ്യിൽ, ഗായത്രി ക്രിഷ്ണകുമാർ, ഗീത രാജഗോപാൽ, ബിന്ദു തുണ്ടിയിൽ

ഫിനാൻസ് കമ്മിറ്റി ചെയർമാൻ: സി രവീന്ദ്രനാഥ് വൈസ് ചെയർമാൻ: പി. കെ വിജയൻനായർ, ലതാ പി. പിളള, പി. കെ. ശ്രീകല കൺവീനർ: ആനിയമ്മ ചാണ്ടി ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ

പി.ടി.എ പ്രസിഡന്റുമാർ

മുൻ പ്രഥമാധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നിമിഷ കവി മലയിൽ വർക്കി, കെ.കുര്യൻ, വി.എം.മത്തായി, പി.കെ നാരായണപിള്ള, പി.ജി. നാണുപ്പണിയ്ക്കർ, ഏ. സഹസ്രനാമയ്യർ,, കെ.മാധവനുണ്ണിത്താൻ, കെ.ദാമോദരൻപിള്ള, ജി.രാമൻപിള്ള, കെ.കുര്യൻ, എം.കെ നാരായണപിള്ള, കെ.രാമകൃഷ്ണപിള്ള, കെ.നാരായണപിള്ള, കെ.കെ.ചാണ്ടി, കെ.ജി ബാലകൃഷ്ണപിള്ള BSc, L.T, W.J തോമസ്, കെ.എം. മാത്യു B.A, L.T, ഏ.മാധവൻപിള്ള B.A, L.T, പി.കെ.ശ്രീധരൻപിള്ള B.Sc, L.T, കെ.നാരായണൻ നായർ B.A, L.T, കെ.ജി. കരുണാകരൻനായർ M.A, B.Ed., സുമംഗല, ആലീസ് സഖറിയാസ്(പെരിന്തൽമണ്ണ), വി.ചന്ദ്രശേഖരൻ നായർ(തലവടി), എൻ.പുഷ്പം(നെയ്യാറ്റിൻകര), ഗ്രേസിക്കുട്ടി (വയനാട് ജില്ല), വിമലമ്മ വില്യംസ്(ഇളമ്പള്ളൂർ), പ്രസീന പി.ആർ(തിരുവല്ല), ആനിയമ്മ ചാണ്ടി(തുരുത്തിക്കാട്),

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കവി പത്മശ്രീ.പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി പ്രമുഖ ഗാന്ധിയനും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായി പ്രൊഫ.ജി.കുമാരപിള്ള കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലറായിരുന്ന ഡോ.അലക്സാണ്ടർ കാരയ്ക്കൽ കില ഡയറക്ടർ ഡോ.ജോയ് ഇളമൺ സാഹിത്യകാരൻ പെരിങ്ങര രാജഗോപാൽ സാഹിത്യകാരനും സർവീസ് സംഘടനാ നേതാവുമായിരുന്ന കെ.എൻ.കെ നമ്പൂതിരി കളമെഴുത്ത് കലാകാരൻ പെരിങ്ങര രാധാകൃഷ്ണൻ

വഴികാട്ടി

{{#multimaps:9.377501, 76.557015| zoom=15}}