എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സയൻസ് ക്ലബ്ബ്-17
വിജ്ഞാനത്തിനായുള്ള അന്വേഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി തുടങ്ങിയ സയൻസ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഊർജ്വസ്വലമായി പ്രവർത്തിച്ചു വാരുന്നു.സയൻസ് ക്ലബ് അംഗങ്ങൾ വർഷം മുഴുവൻ പരിപാടികൾ സംഘടിപ്പിച്ചു. 2019-20അധ്യയന വരഷത്തിൽ പ്രരിസ്ഥിതി ദിനാഘോഷം വൃക്ഷതൈകൾ നട്ടും കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം നടത്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയും ആഘോഷിച്ചു
ഈ വര്ഷം കോവിഡ് 19 മഹാമാരി പടർന്നു പിടിക്കുന്നത് കൊണ്ട് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണ് എന്നാലും ഓൺലൈൻ ആയി ക്ലബ് പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളും നടന്നു വരുന്നു പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വീട്ടിൽ പച്ചക്കറി തോട്ടം നിർമിക്കൽ , ആഴ്ച തോറുമുള്ള വാർത്ത വായന ചന്ദ്രദിനാഘോഷം മുതലായവ ഇതുവരെ നടന്നു.സെപ്തംബര് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു..
ചന്ദ്രദിനത്തോടനുബന്ധിച്ചു ചന്ദ്ര മനുഷ്യൻ ചന്ദ്രനെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു