വിദ്യാർത്ഥി രചനകൾ
ജീവിത യാത്ര
ജീവിതമാകുന്ന തോണിതുഴഞ്ഞു ഞാന്‍ അക്കരെയെത്തുവാന്‍ വെമ്പല്‍ കൊള്‍കേ പിന്തിരിഞ്ഞൊന്നു നീ നോക്കൂ വിളിക്കുന്നു കാലചക്രത്തിന്‍ കറുത്ത കൈകള്‍ ദുഃഖിതര്‍,പീഢിതര്‍,നിന്ദിതര്‍,നിരാലംബര്‍ നിര്‍ജ്ജീവമാം മറ്റ് വിഭാഗമേറെ എങ്കിലുമേറെ മുറിവേല്‍ക്കുമീ ദൃശ്യമാണ്ടിറങ്ങി ഹൃത്തിന്‍ ഭിത്തി തന്നില്‍ കണ്ണില്ലയമ്മയ്ക്കുപൊന്നുണ്ണിയെക്കാണാന്‍ ഉള്‍ക്കണ്ണ് ദൈവം കൊടുത്തുപോലും കേള്‍വിയില്ലെങ്കിലും കേള്‍ക്കുന്നതുണ്ടമ്മ ഉള്‍വിളിയാലേ തന്‍ പൈതല്‍ മന്ത്രം എന്നാലും മാറോടടുക്കി മകനേയും മൂടിപ്പുതച്ചുപഴന്തുണിയില്‍ ഇരുകൈകളും നീട്ടി ഓരത്തിരിക്കുമീ പഥിക തന്‍ ലക്ഷ്യമീ പിഞ്ചുബാലന്‍
-അഞജന.എസ്.കുമാര്‍ 10-E