ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 24 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspadinharathara (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-09-2010Ghsspadinharathara





ചരിത്രം

                                 1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന്ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാദമികമായ സൗകര്യങ്ങള്

ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂര്ത്തിയായ 1974-75ലാണ് പടിഞ്ഞാറ്ത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാവ്യക്തികളുടേയും സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗണ് പള്ളിയുടെ മദ്ര്സയിലാന്ണു എട്ടാം ക്ലാസ് ആരംഭിച്ചതു. അന്നു 38 കുട്ടിളാണു ഉണ്ടായിരുന്നത്.ശ്രീ. പി.വി.ജോസഫ് മാസ്റ്റര് ആയിരുന്നു ആദ്യ ത്തെ പ്രധാന അധ്യാപകന്.1977 മാര്ച്ചില് ആദ്യ ത്തെ ബാച്ച് sslc പരീക്ഷ എഴുതി,46% ആയിരുന്നു വിജയം.പിന്നോക്കമേഖലയായ പടിഞ്ഞാറത്തറ തരിയോട് പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ പിന്‍ഞ്ചോമനകളുടെ വിദ്യാഭ്യാസത്തിനായി സേവനതല്പരരായി രംഗത്ത് വന്നു 53000 രൂപ കൊണ്ടാണ്‍ ആദ്യത്തെ കെട്ടിട്ം പൂര്‍ത്തിയായത്. പ്രയാസങ്ങള്‍ ഓര്‍ക്കുമ്പോള്‍ പ്രക്ര്തി മനോഹരമായ കുന്നിന്‍ പുറത്ത് തലയുയര്‍തി നില്‍ക്കുന്ന കെട്ടിട്ങ്ങള്‍ ഉണ്ടാകുന്നതിന്നു വേണ്ടി അശ്രാന്തപരിശ്രമം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത എല്ലാ സുമനസ്സുകളേയും ഓര്‍മയുടെ പൂച്ചെണ്ടുകള്‍ നല്‍കി പ്രണമിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ ഏറെ ത്യാഗം സഹിച്ച ആ തലമുറയോടുള്ള കടപ്പാട് വാക്കുകള്‍ക്ക് അതീതമാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും അക്ഷരസ്നേഹികള്‍ക്ക എന്നും അറിവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രചോദനം നല്‍കുന്ന വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവണ്‍മെന് ഹയര്‍ സെക്കണ്ടറി സ്കൂള്‍.ചരിത്രപരവും സാംസ്കാരികവുമായി സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞുകൊണ്ട് പാഠ്യ-പാഠ്യെതര രംഗങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ,മുന്നേറ്റത്തിന്റെ പാതയില്‍ നിന്നും വിജയപതാകയുയര്‍ത്തിക്കൊണ്ട് ഓരോ അദ്ധ്യയന വര്‍ഷവും ഈ വിദ്യാലയം വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.

സ്ഥലനാമ ചരിത്രം

നമ്മുടെ ജില്ലയായ വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തില്‍ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകള്‍ ഉള്ളതിനാല്‍ 'വയല്‍നാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരന്‍ മലയാല്‍ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

ശ്രീകൃഷ്ണന്റെ മകന്റെ മകനാണ് അനിരുദ്ധന്‍. അനിരുദ്ധനെ ബാണാസുരന്റെ മകള്‍ ഉഷ പ്രണയിച്ചിരുന്നു.വിവരങ്ങളെല്ലാം ഉഷ അവളുടെ ദാസി മായാവിയായ ചിത്രലേഖയോട് പറഞ്ഞിരുന്നു."സുന്ദരനും ധീരനുമായ അനിരുദ്ധനെ വിവാഹം കഴിക്കാന്‍ എന്നെ സഹായിക്കണം.”ചിത്രലേഖ ഇത് സമ്മതിച്ചു. അവള്‍ അനിരുദ്ധനെ വരുത്തി.അനിരുദ്ധന് ഉഷയേയും ഇഷ്ടമായി.അവര്‍ വിവാഹം കഴിച്ചു. ഇതില്‍ കോപിച്ച ബാണാസുരന്‍ ശ്രീ കൃഷ്ണനെ യുദ്ധത്തിന് വിളിച്ചു.അവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ ബാണാസുരന്റെ ഇരു കൈയ്യും മുറിച്ചു മാറ്റി.ശിവ ഭക്തനായ ബാണാസുരന്റെ അവസ്ഥ കണ്ട് ശിവന്‍ ശ്രീകൃഷ്ണനോട് അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രത്തില്‍ നിന്ന് ബാണാസുരനെ രക്ഷിച്ചു.അന്നു മുതല്‍യ്ക്ക് ബാണാസുരന്‍ ശിവഭഗവാനെ തപസ്സു ചെയ്യാന്‍ തുടങ്ങി.നീണ്ട തപസ്സില്‍ ആ അസുരന് ചുറ്റും ഒരു പുറ്റ് വളര്‍ന്നു.അതാണ് "ബാണാസുരന്‍ മല”.

പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെ കുറിച്ചുള്ള ചരിത്രം ഇപ്രകാരമാണ്. കുപ്പാടിത്തറയും പടിഞ്ഞാറത്തറയും ചേര്‍ന്നുള്ളതാണ് കുറുമ്പാല അംശം.പടിഞ്ഞാറത്തറയുടെ ആദ്യ പേര് "പുതിയാരത്ത് ” എന്നായിരുന്നു. ഈ വഴി കടന്നു പോകുന്ന കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ കൂടി മൈസൂര്‍ രാജാവായ ടിപ്പു സുല്‍ത്താന്‍ കുതിരവണ്ടിയോടിച്ചു കൊണ്ട് പോയതു കൊണ്ടാണ് ഈ റോഡിന് "കുതിരപ്പാണ്ടി റോഡ് ” എന്ന് പേര് വന്നത്. പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയില്‍ ഭരണത്തിലായിരിയ്ക്കുമ്പോള്‍ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നില്‍ക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉള്‍ക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഉ ണ്ടായിരുന്നു. ഭഗവതിയുടെ പര്യായമായ "കുറുമ്പ”എന്ന പേരാണ് ഈ ദേശത്തിന് കുറുമ്പാല എന്ന പേര് കൊടുത്തത്.പടിഞ്ഞാറത്തറയിലെ ഓരോ സ്ഥലനാമത്തിന് പിന്നിലും ഓരോ കഥയുണ്ട്.

പേരാല്‍ വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ടും സ്ഥലനാമങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്.ഒരു കൂറ്റന്‍ ആല്‍മരം ഉള്ളതിനാല്‍ ഈ സ്ഥലം "പേരാല്‍ ”എന്നറിയപ്പെട്ടു.

ആനപ്പാറ ആനയോളം വലുപ്പമള്ള ഒരു പാറ ഇവിടെയുള്ളതിനാല്‍ ഈ സ്ഥം ആനപ്പാറ എന്നറിയപ്പെട്ടു.

പുതുശ്ശേരി. പുഴവക്കത്ത് വീടുകള്‍ വെച്ച് കുറേയേറെ ജനങ്ങള്‍ താമസിച്ചിരുന്നു.ഇത് ഒരു ചേരിയായി മാറി.ഇത്"പുതുച്ചേരി”എന്നറിയപ്പെട്ടു.ഇത് വാമൊഴിയായി പുതുശ്ശേരിയായി മാറി.

പുഞ്ചവയല്‍ കൃഷിയുമായി ബന്ധപ്പെട്ടും സഥലനാമങ്ങള്‍ ഉണ്ടായിട്ടുണ്ട്.പുഴയില്‍ നിന്ന് വെള്ളം കയറുന്നതുമൂലം വയലുകള്‍ നഞ്ചകൃഷിയ്ക്ക് അനുയോജ്യമല്ലാതായിതീരുകയും പുഞ്ചകൃഷി മാത്രം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.ഇവിടം അങ്ങനെ "പുഞ്ചവയല്‍" എന്നറിയപ്പെട്ടു.

കാപ്പിക്കളം ബ്രിട്ടീഷ് ഭരണ കാലത്ത് വലുപ്പമള്ള കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നു.വലിയ കളങ്ങളില്‍ കാപ്പി ചിക്കിയുണക്കിയിരുന്നതിനാല്‍ ഇവിടം കാപ്പിക്കളം എന്നറിയപ്പെട്ടു.


1972കേരളത്തില്‍ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭപടിഞ്ഞാറത്ത നിവാസികളുടെ നിരന്തരാവശ്യത്തെതുടര്‍ന്ന് അന്ന് എം.എല്‍.എ ആയിരുന്ന ശ്രി.സിറിയക്ക്ജോണ്‍ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി 1972-ല്‍ പടിഞ്ഞാറത്തറയ്ക്ക് ഒരു ഹൈസ്കൂള്‍ അനുവധിച്ചുകിട്ടി.ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ അന്ന് വെള്ളമുണ്ടയിലോ , തരിയോടോ പോകണമായിരുന്നു.ഇക്കാരണം കൊണ്ടുതന്നെ പലരും ഏഴാം ക്ലാസ് വരെ പഠിച്ച് പഠനം നിര്‍ത്തുകയാണ് ഉണ്ടായിരുന്നത്.

1972-ല്‍ പടിഞ്ഞാറത്തറയിലെ പൗരപ്രമുഖര്‍ ഒത്തുചേര്‍ന്ന് ഒരു കമ്മറ്റി രൂപീകരിച്ച് ഹൈസ്കൂളിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ.സി.എം.പുരുഷോത്തമന്‍ മാസ്റ്ററുടെയും, ശ്രീ.എസ്.കെ.ജോസഫ് , ശ്രീ.എന്‍.ടി.രാഘവന്‍ നായര്‍, ശ്രീ.യു.സി. ആലി-എന്നിവരുടെ ഭാരവാഹിത്വം ആണ് കമ്മറ്റിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടു പോകുന്നതിന് സഹായിച്ചത്. എം.എല്‍.എ സിറിയക്ക്ജോണിന്റെ സഹായത്തോടെ ഹൈസ്കൂള്‍ അനുവധിച്ചുകിട്ടുകയും ചെയ്തു. എന്നാല്‍ സ്കൂള്‍ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ കമ്മറ്റിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കുറുമ്പാല പള്ളിവക സണ്‍ഡേസ്കൂളില്‍ താല്കാലിക സൗകര്യവും പിന്നീട് സ്ഥിരം സംവിധാനവും ഉണ്ടാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രസിഡണ്ട് ഒഴികെ മറ്റാര്‍ക്കും തന്നെ അവിടെ സ്ഥാപിക്കുന്നതില്‍ താല്‍പ്പര്യം ഇല്ലായിരുന്നു. ഭൂരിഭാഗം കമ്മറ്റിക്കാരും ഹൈസ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണ്ടുവെച്ചത്. ആദിവാസി ശ്മശാനമാണെന്നും പറഞ്ഞ് ചില തടസ വാദങ്ങള്‍ ഉന്നയിച്ചിരന്നെങ്കിലും പ്രസിഡണ്ട് ഒഴികെയുള്ളവര്‍ ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കര്‍ സ്ഥലത്തിനു വേണ്ടി ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്തു. ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കര്‍ സ്ഥലം ശ്രീ.സി.എം.പുരുഷോത്തമന്‍ മാസ്റ്റര്‍,തേനമംഗലത്ത കേശവന്‍ നായര്‍,മുകളേല്‍ വര്‍ക്കി,കൈനിക്കര മൂസ,കണ്ടിയന്‍ ഇബ്രായി -എന്നിവരാണ് സംഭാവന ചെയ്തത്.

1973-74 അദ്ധ്യയന വര്‍ഷത്തിലാണ്പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂള്‍ ഉത്ഘാടനം ചെയ്തത്. പടിഞ്ഞാറത്തറ ടൗണിലുള്ള ഒരു മദ്രസക്കെട്ടിടത്തിലാണ് സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങിയത്. എട്ടാം ക്ലാസ് തുടക്കം കുറിച്ചുകൊണ്ടും അടുത്ത വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസും പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് സ്കൂളിന്റെ പ്രവര്‍ത്തനം പഞ്ചായത്തിനടുത്തുള്ള ബാങ്കിന്റെ ഗോ‍ഡൗണിലേയ്ക്ക് മാറ്റി. ഷിഫ്റ്റടിസ്ഥാനത്തിലാണ് ബാങ്ക് കെട്ടിടത്തില്‍ 8,9 ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചത്.

ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇന്‍ചാര്‍ജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരന്‍ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിര്‍മ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തില്‍ ശ്രീ. സി.എം. പുരുഷോത്തമന്‍ മാസ്റ്ററുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.1975-ല്‍ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെ‍ഡ്ഡിലേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.1976-77-ല്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകള്‍ തരിയോട് ഹൈസ്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റര്‍ മൂന്നാം ബാച്ചുമുതലാണ് പടിഞ്ഞാറത്തറയില്‍ അനുവദിച്ചത്.

ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റര്‍.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരന്‍ മാസ്റ്ററാണ് ഹെഡ്മാസ്റ്റര്‍മാരുടെ അഭാവങ്ങളില്‍ സ്കൂളിന് നേതൃത്വം കൊടുത്തത്.

പടിഞ്ഞാറത്തറയില്‍ ഒരു ഹൈസ്കൂള്‍ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളില്‍ ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്.ഈ കലാലയത്തില്‍ പഠിച്ചവരില്‍ പലരും ഇന്ന് ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു.പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡയറ്റ് പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.പി.ലക്ഷ്മണന്‍,ജി.ഭാര്‍ഗവന്‍പിള്ള,ശ്രീ.ഇട്ടുപ്പ്-എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ശ്രീ.ഭാര്‍ഗവന്‍പിള്ള H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവില്‍ വന്നത്.അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയില്‍ നിന്ന് ഉയര്‍ത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂള്‍ അതിന്റെ വളര്‍യുടെ പ്രയാണത്തിലാണ്.



ഭൗതികസൗകര്യങ്ങള്‍

വിശാലവും സുസജ്ജവുമായ കമ്പ്യുട്ടര്‍ ലാബ്. മള്‍ട്ടിമീഡിയ റൂം.20*20*9 വലിപ്പമുള്ള ഇരുനില കെട്ടിടം നിര്‍മാനതിലിരിക്കുന്ന ലാബ് കെട്ടിടം, തൊട്ടടുത്ത് പഞ്ചായത്ത് സ്റ്റേഡിയം,ബാത്ത് റൂമുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

.

  • എന്‍.എസ്.എസ്
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :,,സരോജിനി,സാമുവല്‍, ഐപ്,പൗലോസ്,ഭാര്‍‍ഗവന്‍, രാഘവന്‍, അബ്ദുല്‍ അസീസ്, ‍, വീണാധരി,ബാലക്രുഷ്ണന്‍, പ്രേമ, ശാരദ,ഗീതാറാണി,ലൈല പി.വി.ജോസഫ് | സേതുമാധവന്‍ | | ‍ | | | | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

|ഡോ:എബി ഫിലിപ്പ് |മലയാളം പ്രൊഫ:കെ.ടി.നാരായണന്‍ നായര്‍ |D Y S P സി.ടി.ടോം തോമസ് |A D V കെ.പി.ഉസ്മാന്‍ |K S E B എഞ്ചിനീയര്‍ എം. രവീന്ദ്രന്‍ |ഡോ:മൂസ =

സ്കൗട്ട്&ഗൈഡ്

17 th scout group wayanad

     സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.മുനവര്‍.കെപി.-ആണ്.

ട്രൂപ്പ് ലീഡര്‍ മിഥുന്‍രാജ്,അസി:ട്രൂപ്പ് ലീഡര്‍ ചിരണ്‍മയ്-എന്നിവരാണ്.2010-ല്‍ മിഥുന്‍രാജ്.പി.ആര്‍ രാജ്യപുരസ്കാര്‍ നേടി.

വഴികാട്ടി