23:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിശ്ചലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും പ്രഭാതത്തിൽ -
കേൾക്കുന്ന ശബ്ദങ്ങൾ
എങ്ങോ എവിടെയോ മാഞ്ഞുപോയി
ലോകത്തിലാകെയും
കണ്ണീരിലാഴ്ത്തി
മഹാമാരി ഭൂമിയെ പിടിച്ചുലച്ചു
വാഹനമില്ല സാധനമില്ല
എങ്ങും എവിടെയും മൂകത മാത്രം
ആർപ്പുവിളിയില്ല
ആരവങ്ങളില്ല
തെരുവുകളെല്ലാം വിജനമായി മാറി
കൂട്ടുകാരില്ല കുടുംബങ്ങളില്ല .
എങ്ങും എവിടെയും നിശ്ചലമായി
ലോകം മുഴുക്കെ നിശ്ചലമായി