അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ചലം


എന്നും പ്രഭാതത്തിൽ -
കേൾക്കുന്ന ശബ്ദങ്ങൾ
എങ്ങോ എവിടെയോ മാഞ്ഞുപോയി
ലോകത്തിലാകെയും
കണ്ണീരിലാഴ്ത്തി
മഹാമാരി ഭൂമിയെ പിടിച്ചുലച്ചു
വാഹനമില്ല സാധനമില്ല
എങ്ങും എവിടെയും മൂകത മാത്രം
ആർപ്പുവിളിയില്ല
ആരവങ്ങളില്ല
തെരുവുകളെല്ലാം വിജനമായി മാറി
കൂട്ടുകാരില്ല കുടുംബങ്ങളില്ല .
എങ്ങും എവിടെയും നിശ്ചലമായി
ലോകം മുഴുക്കെ നിശ്ചലമായി

 

ആയിഷത്ത് റബീഹ
6 B അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത