20:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 അഥവാ സൗജന്യ റേഷൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗജന്യ റേഷൻ വാങ്ങാൻ ഏറെ നേരം ക്യൂ നിന്നു ,,, അകലം പാലിക്കുന്നതിനാൽ ഏറെ ദൂരമുണ്ടെന്നു തോന്നി..*.
അറുപതു കഴിഞ്ഞ ഭാർഗവിയേച്ചിയും
മാധവിവല്യമ്മയുമൊക്കെ മുന്നിലുണ്ട്.
പെട്ടെന്ന് കടയുടെ മുന്നിലുള്ള ഇന്നോവ കാറിനു പിന്നിലായി വന്നു നിന്ന സ്വിഫ്റ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു ,
ഓ ... വലിയ ഏതോ ...
വന്ന ഉടൻ റേഷൻ കടയിലെ രാമകൃഷ്ണേട്ടനോട് പറഞ്ഞു
" നിൽക്കാൻ നേരമില്ല .. എൻ്റെ സൗജന്യ അരി വേഗം തരണം ... ഈ കാറുമായി പോലീസു കണ്ടാൽ പ്രശ്നമാ...
" അപ്പോൾ ഇവിടെ വരിനിൽക്കുന്ന ഞങ്ങളോ - തമ്പായി യേട്ടിയാണ് ചോദിച്ചത് ..
എനിക്കൽപം തിരക്കുണ്ടെന്ന് പറഞ്ഞ് റേഷൻ കാർഡ് എടുത്ത് നീട്ടുമ്പോൾ വിരലുകളിലെല്ലാം സ്വർണ മോതിരവും കയ്യിലെ സ്വർണ വളയും ഞാൻ കണ്ടു...
കാർത്തിക് ആർ
5 എ അന്നൂർ യു പി സ്കൂൾ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ