അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/കോവിഡ് 19 അഥവാ സൗജന്യ റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 അഥവാ സൗജന്യ റേഷൻ

  • സൗജന്യ റേഷൻ വാങ്ങാൻ ഏറെ നേരം ക്യൂ നിന്നു ,,, അകലം പാലിക്കുന്നതിനാൽ ഏറെ ദൂരമുണ്ടെന്നു തോന്നി..*.
അറുപതു കഴിഞ്ഞ ഭാർഗവിയേച്ചിയും മാധവിവല്യമ്മയുമൊക്കെ മുന്നിലുണ്ട്. പെട്ടെന്ന് കടയുടെ മുന്നിലുള്ള ഇന്നോവ കാറിനു പിന്നിലായി വന്നു നിന്ന സ്വിഫ്റ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു , ഓ ... വലിയ ഏതോ ... വന്ന ഉടൻ റേഷൻ കടയിലെ രാമകൃഷ്ണേട്ടനോട് പറഞ്ഞു " നിൽക്കാൻ നേരമില്ല .. എൻ്റെ സൗജന്യ അരി വേഗം തരണം ... ഈ കാറുമായി പോലീസു കണ്ടാൽ പ്രശ്നമാ... " അപ്പോൾ ഇവിടെ വരിനിൽക്കുന്ന ഞങ്ങളോ - തമ്പായി യേട്ടിയാണ് ചോദിച്ചത് .. എനിക്കൽപം തിരക്കുണ്ടെന്ന് പറഞ്ഞ് റേഷൻ കാർഡ് എടുത്ത് നീട്ടുമ്പോൾ വിരലുകളിലെല്ലാം സ്വർണ മോതിരവും കയ്യിലെ സ്വർണ വളയും ഞാൻ കണ്ടു...

കാർത്തിക് ആർ
5 എ അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ