സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പരിസ്ഥിതിക്ക് നേരെയുള്ള അക്രമങ്ങളാണ് എങ്ങും കാണുന്നത് .ഒരുകാലത്ത് പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ആനന്ദമായിരുന്നു .എന്നാൽ ഇന്ന് അത് ഒരു ഭയം ആയി മാറിയിരിക്കുന്നു. വസ്തുക്കളുടെ അമിതമായ ഉപഭോഗം കാരണമാണ് ഇന്ന് നമുക്ക് ഇത്തരത്തിലുള്ള ഒരു അവസ്ഥ. മരങ്ങൾ വെട്ടി നശിപ്പിക്കുവാൻ യാതൊരു മടിയും മനുഷ്യനില്ല. പ്രകൃതിക്ക് നേരെ എന്തും ചെയ്യുവാനുള്ള ധൈര്യം ഉള്ളവരാണ് ഇന്ന് മനുഷ്യർ. എന്നാൽ ഭരണകൂടങ്ങളും യുവാക്കളും ഇന്ന് ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിൽ നമുക്ക് സന്തോഷിക്കാം. ഈയടുത്ത് മരടിൽ നടന്ന സംഭവം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ലോകത്ത് പ്രകൃതി ചൂഷണത്തിനെതിരെ ധാരാളം കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എങ്കിലും നമ്മളിൽ പലരും ഇതിനെ അവഗണിക്കുന്നുണ്ട്.
|