ഭയന്നീടില്ല നാം ഉറച്ചുനിന്നീടും കോറോണ
എന്ന വൈറസിൻെറകഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തണം രോഗമുള്ള രാജ്യവും രോഗമുള്ള
ദേശവും എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടീല്ല നാം ഉറച്ചു നിന്നിടും കോറോണ
എന്ന വൈറസിൻെറ കഥ കഴിച്ചിടും.