17:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42242(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരിതമാണ് കോവിഡ് 19 എന്ന മഹാമാരി . അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കൂട്ടുകാർക്കെല്ലാം അറിയാമല്ലോ .അതിനാൽ വൈറസിനെപ്പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം .
വൈറസിന് കോശങ്ങൾ ഇല്ല .പ്രതുല്പാദനമോ വളർച്ചയോ ഇല്ല. എന്നാൽ ജലദോഷം മുതൽ എയ്ഡ്സ് വരെ ഉണ്ടാക്കാൻ അവക്ക് കഴിയും. നിശ്ചിത ആകൃതിയുള്ള ജൈവകണങ്ങളാണവ . മറ്റേതെങ്കിലും ജീവകോശത്തിനു ഉള്ളിൽ കടന്നാലേ അവ ജീവന്റെ സ്വഭാവം കാണിക്കുകയുള്ളു . ഒരു മില്ലീമീറ്ററിന്റെ ലക്ഷത്തിൽ ഒന്ന് വലുപ്പമേ പല വൈറസുകൾക്കും ഉള്ളു .ഇത്തരം കുഞ്ഞന്മാരാണ് ഇന്ന് ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നത് .അതിനാൽ ഇവയെ നാം ജാഗ്രതയോടെ നേരിടണം. അതിനുവേണ്ടി നാം ഒറ്റകെട്ടായി പ്രവർത്തിക്കണം .