തറികളുടേയും തിറകളുടേയും നാടായ കണ്ണുരിൽ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരിൽ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്ന ഇവിടുത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75% ശതമാനവും ആണ്‌.മലബാറിൽ വളരെയധികം പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികൾ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്ത ക്ഷേത്രം

സ്ഥാനം

കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 5.5-6.5  കിലോമീറ്റർ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയുന്നത് . നാറാത്ത്‌ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം .

ഗതാഗതം

വളപട്ടണം ടൗണിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത് .കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ .മട്ടന്നൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് .