ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്ത ക്ഷേത്രം

തറികളുടേയും തിറകളുടേയും നാടായ കണ്ണുരിൽ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരിൽ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്നു. മലബാറിൽ വളരെയധികം പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികൾ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.

കണ്ണാടിപ്പറമ്പിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു .ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ എന്ന് പറയുന്നത് കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠയാണ്. പരന്നു കിടക്കുന്ന പറമ്പിൽ കണ്ണാടി കൊണ്ടുള്ള  പ്രതിഷ്ഠ .അത് കൊണ്ടാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്നാണ് വിശ്വാസം .

ജനസംഖ്യ വിവരങ്ങൾ

ഇവിടത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75 ശതമാനവും ആണ്‌.

ഭൂമിശാസ്ത്രം

പട്ടണത്തിൽ നിന്നും ഏകദേശം 5.5-6.5  കിലോമീറ്റർ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയുന്നത് . നാറാത്ത്‌ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം .

ഗതാഗതം

വളപട്ടണം ടൗണിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത് .കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ .മട്ടന്നൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്

സ്കൂൾ അസംബ്‌ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം
ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിഭാഗം

കണ്ണാടിപറമ്പിന്റെ പ്രൗഢി ഉയർത്തി കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രാമത്തിന്റെ അഭിമാനമായി നില നിൽക്കുന്നു .ദേശ സേവാ  യൂ .പി സ്കൂൾ  തൊട്ടു അടുത്ത് തന്നെയുണ്ട്.അത്പോലെ എൽ.പി.സ്കൂളുകളും അങ്കണവാടികളും ധാരാളം ഉണ്ട്

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

മുണ്ടേരി കടവ് ബേർഡ് സാൻച്വറി

പുല്ലൂപ്പി റിവർ പോയിന്റ്

പുല്ലൂപ്പി കടവ് പാർക്ക്

പുല്ലൂപ്പി ടൂറിസം പ്രൊജക്റ്റ്

പൊതു സ്ഥാപനങ്ങൾ

ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ്

പോസ്റ്റ് ഓഫീസ്

കണ്ണാടിപ്പറമ്പ് സഹകരണ ബാങ്ക്

കേരള ഗ്രാമീൺ ബാങ്ക്

ദേശസേവാ  യൂ.പി സ്കൂൾ

ഗതാഗതം

വളപട്ടണം പട്ടണത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ഗോവ, മുംബൈ എന്നിവയ്ക്ക് വടക്കുഭാഗത്തും കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് തെക്കുഭാഗത്തും പ്രവേശിക്കാം. ഇരിട്ടിയുടെ കിഴക്കുഭാഗത്തുള്ള റോഡ് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് പാതയിലെ കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇന്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്താൽ ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകൾ ലഭ്യമാണ്. മട്ടന്നൂർ, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനത്താവളങ്ങളുണ്ട്. അവയെല്ലാം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്, പക്ഷേ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാകൂ.