കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി

16:06, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി
വിലാസം
വാടാനപ്പള്ളി

കെ എം എം എൽ പി സ്കൂൾ , വാടാനപ്പള്ളി
,
680614
സ്ഥാപിതം1938 ജനുവരി 3 - ജനുവരി - 1938
വിവരങ്ങൾ
ഫോൺ0487 2607500
ഇമെയിൽkmmlpsvadanappalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്24544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
29-12-2021Nidheeshkj


ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽ നിന്നും 18 കി മി പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് വാടാനപ്പള്ളി. അവിടെ നിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറു അറബിക്കടലിനരികെയാണ് കദീജുമ്മ മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട് ഉപജില്ലയിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത് . 1938 ജനുവരി 3 നാണ്. ഉൽപതീഷ്ണവും യശ്ശശരീരനുമായ ജനാബ് പുതിയവീട്ടിൽ കിഴക്കേതിൽ മുഹമ്മദുണ്ണി സാഹേബ് അദ്ധേഹത്തിന്റെ വലിയുമ്മയായ ശ്രീമതി കദീജുമ്മയുടെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം. 1 മുതൽ 5 വരെ ക്ലാസുകൾ ആദ്യകാലത്തു ഇവിടെ ഉണ്ടായിരുന്നു.ചേലോടു സ്വദേശിയായ ശ്രീ എ. കെ മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1961 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ് നിർമാർജനം ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജരായിട്ടുള്ളത് ശ്രീ. സി ആർ കൃഷ്ണകുമാർ ആണ്.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ലാസ് മുറികളിലായി അതിവിശാലമായ കളിസ്ഥലവും ഒരു ഓപ്പൺ സ്റ്റേജും ഈ വിദ്യാലയത്തിന് തണൽ നൽകി കൊണ്ട് തണല്മരങ്ങളും പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. ചുറ്റുമതിലും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങളും മൂത്രപ്പുരകളും കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്. സ്മാർട്ട് ക്ലാസ്റൂമിന്റെയും ലൈബ്രറിയുടെയും നിർമ്മാണപ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ്സ്മേഗസിൻ,വിദ്യാരംഗംകലാസാഹിത്യവേദി,ആരോഗ്യക്ലബ്ബുകൾ,ഹരിതക്ലബ്ബുകൾ, ബുൾബുൾ, ശുചിത്വക്ലബ്ബുകൾ എന്നിവ വളരെ നല്ലരീതിയിൽ നടക്കുന്നു.

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകനായിരുന്നു എ കെ മുഹമ്മദ് മാസ്റ്റർ , സി കെ അമ്മുക്കുട്ടി ടീച്ചർ, കേശവൻ മാസ്റ്റർ, സത്യഭാമ ടീച്ചർ, മീനാക്ഷി ടീച്ചർ, കല്യാണി ടീച്ചർ, ത്രേസ്സ്യ ടീച്ചർ, പി കെ ഖദീജ ടീച്ചർ, വിലാസിനി ടീച്ചർ, സുമതി ടീച്ചർ, കരുണാകരൻ മാസ്റ്റർ, ഭാനുമതി ടീച്ചർ, ഹവ്വോമാബി ടീച്ചർ, സുകുമാരൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, പുഷ്പാംഗദൻ മാസ്റ്റർ, കെ എച് ഖദീജ ടീച്ചർ എന്നിവർ. ഇതിൽ എ കെ മുഹമ്മദ് മാസ്റ്റർ, പി കെ ഖദീജ ടീച്ചർ , സി ആർ കരുണാകരൻ മാസ്റ്റർ, സി കെ ഭാനുമതി ടീച്ചർ, പി കെ സുകുമാരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപക പദവി അലങ്കരിച്ചിട്ടുള്ളവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉന്നത പദവികൾ അലങ്കരിക്കുന്ന ഒരുപാട് പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. അവരിൽ മൂന്നു പേർ ഈ വിദ്യാലയത്തിലെ അധ്യാപകരായി ജോലി ചെയ്യുന്നു. അധ്യാപകരെ കൂടാതെ എൻജിനീയർമാർ ഡോക്ടർമാർ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവരെല്ലാം ഉണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.47616,76.06101|zoom=13}}