എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/അപ്പുവും മുത്തശ്ശൻ മാവും

അപ്പുവും മുത്തശ്ശൻ മാവും

കിങ്ങിണി കാടിന്റെ അരികിലാണ് മുത്തശ്ശൻ മാവുള്ളത്. അതിനോട് ചേർന്ന ഒരു കൊച്ചു കുടിലിലാണ് അപ്പു താമസിച്ചിരുന്നത്. അപ്പുവും മുത്തശ്ശൻ നല്ലകൂട്ടായിരുന്നു.അപ്പുവിന് ധാരളം മാമ്പഴങ്ങൾ നൽകും. ഒരു ദിവസം അപ്പു സ്കൂൾ വിട്ടുവരുമ്പോൾ കുറെ വികൃതികുട്ടികൾ മുത്തശ്ശൻമാവിലേക്ക് കല്ലെറിയുന്നു. മുത്തശ്ശൻ മാവ് വേദനകൊണ്ട് പുളയുകയായിരുന്നു. ഇതു കണ്ട് അപ്പുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അപ്പു കുട്ടികളെയെല്ലാം അവിടുന്ന് ഓടിച്ചു. മുത്തശ്ശൻമാവിന് സന്തോഷമായി. മാവ് അപ്പുവിന് വേണ്ടി കുറെ മധുരമുള്ളമാമ്പഴങ്ങൾ പൊഴിച്ചു കൊടുത്തു. പിന്നീട് അവർ സന്തോഷത്തോടെ ജീവിച്ചു.

മുഹമ്മദ് അൻസാർ. AC
4A എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ