(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താങ്ങായ് തണലായ്
അമ്മ തൻ നന്മകൾ പകർന്നേകിടും
പ്രകൃതി തൻ വാത്സല്യം നുകർന്നിടാം
അമ്മതൻ മടിത്തട്ടിൽ കിടന്നിടാം
ഭൂമി തൻ സ്പന്ദനം ഗ്രഹിച്ചിടാം
മാലിന്യം പേറുന്ന പുഴകളിലും
ഇടിഞ്ഞു താഴുന്ന മലകളിലും
പുകഞ്ഞു പൊങ്ങുന്ന നഗരങ്ങളിലും
പ്രകൃതി തൻ നൊമ്പരം വെളിവാകുന്നു
നമുക്ക് സംരക്ഷണ കവചം ഏകിടാം
താങ്ങായി തണലായി നമ്മെ കാക്കും
പ്രകൃതി തൻ നൊമ്പരം മാറ്റിടാം
താങ്ങായി തണലായി മാറിടാം
അഞ്ജന സതീഷ്
1 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത