മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/മഹാമാരി നീ ഓർക്കുക

മഹാമാരി നീ ഓർക്കുക


ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി
നീ ഓർക്കുക ഇത് ഭൂമിയാണ്
തായയായമ്മയായ് ദേവിയായി
തറവാടായി കാത്തിടുന്ന ഭൂമിയാണ്
ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചീടാം
ജാഗ്രത പുലർത്തി ജീവിച്ചീടാം
മനസ്സുകളാൽ കൈകോർത്തിടാം നല്ല നാളേക്കുവേണ്ടി
മനസ്സുകളാൽ കൈകോർത്തിടാം നല്ല പുലരിക്കുവേണ്ടി
മാറിടാം പുതുലോകമായി
മാറിടാം ഒത്തൊരുമയിൽ മാറിടാം-
പഴയ യുഗത്തിലേക്കായി
രാപ്പകലില്ലാതെ കഷ്ടപ്പെടും ഡോക്ടർ-
നേഴ്സ് പോലീസുകാർ ആരോഗ്യപ്രവർത്തകർ
ജീവൻ തൻ ഹോമിച്ചു അധ്വാനിക്കുന്നു
കൊറോണയെ തുരത്തിടാൻ നമ്മളും-
അവർക്കൊപ്പം ഒത്തൊരുമയിൽ അണിചേർന്നിടാം
കൃഷിചെയ്യാം ആരോഗ്യം കൈവരിക്കാം
അധ്വാനിക്കാം പിന്നെ പുതു-
ജീവിതത്തിലേക്ക് മാറിടാല്ലോ
കാത്തിടാം ഭൂമിയേ
കാത്തിടാം അംബയെ
കാത്തിടാം ദേവിയെ
കാത്തിടാം അമ്മയെ
മഹാമാരികൾ വന്നുപോയാലും
എന്നും ഒറ്റക്കെട്ടായി നിന്നിടും ജനസാഗരം
ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി
നീ ഓർക്കുക ഇത് ഭൂമിയാണ്

ശ്രീദേവി അഭിലാഷ്
8 A മഹാത്മാഗാന്ധി ഗവ: ഹയ്യർ സെക്കന്ററി സ്കൂൾ പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത