എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ അനുസരണ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ അനുസരണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണ

അങ്ങ് ദൂരെ ഒരു കാട്ടിൽ ഒരു അമ്മക്കരടിയും കുഞ്ഞുകരടിയും ഉണ്ടായിരുന്നു . കരടിക്കുഞ്ഞു ആളൊരു വികൃതി. അമ്മയെ അനുസരിക്കുകയേ ഇല്ല. അമ്മ പറയുന്ന നല്ല കാര്യങ്ങളൊന്നും ചെവിക്കൊള്ളില്ല..

ഒരു ദിവസം അവൻ ചേറിൽ കളിച്ചു വിശന്നു വീട്ടിലെത്തി. അമ്മയവനോട് കുളിച്ചു വരാൻ പറഞ്ഞു.അവൻ അനുസരിച്ചില്ല. ഭക്ഷണം ആർത്തിയോടെ വാരിവലിച്ചുതിന്നു.. അങ്ങിനെ ചെയ്താൽ അസുഖം വരുമെന്ന് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.. അവൻ ശ്രദ്ദിച്ചില്ല. എന്നിട്ട് പോയി ഉറങ്ങാൻ കിടന്നു.

പെട്ടെന്നാണ് അവനു വയറുവേദന വന്നത്. അവൻ വാവിട്ട് നിലവിളിച്ചു.. അമ്മയവന് എന്തോ പച്ചമരുന്ന് കൊടുത്തപ്പോൾ വേദന കുറഞ്ഞു.

അമ്മ പറഞ്ഞത് അനുസരിക്കാത്തതിന്റെ ഫലമാണ് താൻ അനുഭവിച്ചത് എന്നവന് മനസിലായി. ഇനി മുതൽ അനുസരണ കാട്ടും എന്നവൻ തീരുമാനിച്ചു..

FATHIMATH FIDA
6 D Auaups Nellikkunnu
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ