വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതിയുടെ മടിത്തട്ടിൽ .

{

പ്രകൃതിയുടെ മടിത്തട്ടിൽ

അകലെയുള്ളവയെ കാൾ അടുത്തുള്ളവയാ ണ് നമ്മുടെ നിധി എന്നത് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്. അതിന് എനിക്കി ലോക്ക് ഡൗൺ വേണ്ടി വന്നു. അപ്പോയാണ് ഞാൻ ഇത്രയും കാലം തേടി നടന്ന എന്റെ പ്രകൃതിയെ കണ്ടെത്തിയത്. പ്രകൃതിയിലെ സുന്ദര ദൃശ്യങ്ങളെകുറിച്ചാണ് ഞാൻ ഇവിടെ കുത്തി കുറിക്കുന്നത്. പ്രകൃതി നമ്മുടെ അമ്മയാണ്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും, ശുദ്ധ ജലവും, ജൈവ വൈവിദ്യത്തിന്റെ അനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് ഈ അമ്മയാണ്. പച്ചില ചാർത്തിയ കല്പ് വൃക്ഷങ്ങളാ ലും പനിനീർ പൂക്കളാലും നിറഞ്ഞതാണ് നമ്മുടെ ഈ പ്രകൃതി. പച്ച കുപ്പായം അണിഞ്ഞ് ഇളo കാറ്റാൽ തഴുകി നിർത്തമാടുന്ന വൃക്ഷലതാദികളാ ലും പച്ച പരവധാനികൾ വിരിച്ച ചെടികളാലും വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ ഒരു നിധിയാണ് നമ്മുടെ ഈ പ്രകൃതി. കുളങ്ങളും, തോടുകളും, ആറുകളും, എന്തിന് അരുവികൾ പോലും കള കള നിർത്തമാടി പ്രകൃതി സൗന്ദര്യം വർധിപ്പികുന്നു. ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും, തീരവും, വഴികളും , തരുക്കളും ഉണരുന്നത് സൂര്യ തേജസ്‌ മാറിമറിയുപോയാണ്. അവനിക്കായി പ്രകൃതി മാതാവ് കനിഞ്ഞു തന്ന വരദാനങ്ങൾ ഇനിയുമെറെയുണ്ട് വർണിക്കാൻ. മാരി പെയ്തിറങ്ങമ്പോൾ മഴ വില്ലആയും സൂര്യൻ മാഞ്ഞു പോകുമ്പോൾ ചന്ദ്രനായും ഭൂമി മാറുന്നു. ആകാശ നീലിമയിൽ തൊട്ടു തലോടുന്ന നക്ഷത്രഗണങ്ങളാ ൽ സന്തുഷ്ടം ഈ പ്രകൃതി. കാടും, മേടും, മലയും, കുന്നും കാനന ശോഭിതമായി ജ്വാലിച്ചുയരുപോൾ നന്മ തിന്മകളെ വേർതിരിച്ചറിയു വാന് തുമ്പ പൂവും തുമ്പികളും. കാട്ടിൽ കൂട്ടായി പുഴയും കുന്നിൽ കൂട്ടായി അരുവിയും മണ്ണും വിണ്ണും പ്രകൃതി സൗന്ദര്യം ജ്വാലിപ്പിക്കുന്നു. ഈ പ്രകൃതി മനുഷ്യനെ സംബന്ധിച്ച് പ്രകൃതി മാതാവ് കനിഞ്ഞു നൽകിയ ഒരു അമൂല്യ സാമ്പത്താ ണ്. എന്നാൽ ഈ സമ്പത്തിനെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈ മാറുകയും ചെയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നഗരങ്ങളെല്ലാo മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരികുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടി വെള്ളത്തിനുo ശുചീകരണത്തിനുംപ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ എറി വരികയും ചെയുന്നു. മനുഷ്യ വംശതെ തന്നെ കൊന്നോടുക്കാന് ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. പ്രകൃതി അമ്മയാണ് എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ. ആ അമ്മയെ നാം മാനഭംഗപെടുതരുത്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് തന്നെ കാരണമാകും. ചുഷണവിദേയമായ പ്രകൃതി നമ്മോട് പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ദൈവത്തിന്റെ സ്വന്തം നാടിനു പ്രകൃതി നൽകിയ തിരിച്ചടി ഓഗി, പ്രളയം, നിപ്പ, ഇന്നിതാ കോറൊണ വരെയെതി. മനുഷ്യ ബുദ്ധിക്കും അതീന്നമാം വിതം കോറൊണ വളർന്നു കഴിഞ്ഞു. നാം പ്ലാസ്റ്റിക് കൊണ്ട് പ്രകൃതിയെ ഒരുപാടു ചൂഷണം ചെയ്തു. അത് ശുചിത്വമില്ലായ്യ്മയ്ക്ക് കാരണമായി പിന്നീട് ആരോഗ്യത്തിനും. ലോക്ക് ഡൗൺ കാലത്തെ കണക്കനുസരിച്ചു നമ്മുടെ സംസ്ഥാനത്തിന്റെ വായു മലിനീകരണതോത് 75% ത്തിൽ നിന്നും 25%മായി കുറഞ്ഞു. ഇതിൽ നിന്നും തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയും മനുഷ്യൻ എത്ര മാത്രം പ്രകൃതിയെ ചൂഷണം ചെയ്തിരുന്നുവെന്ന്. ഇതിനൊക്കെ വേണ്ടി തന്നെയായിരികണ്ണം വീട്ടിലിരിക്കാനും ഒരു കാലഘട്ടo നമുക്കിടയിൽ വന്നത്. ഈപ്പോയെങ്കിലും നിങ്ങൾക്ക് മനസിലായിരിക്കും പ്രകൃതിയെ നാം എത്ര മാത്രം ചൂക്ഷണ്ണo ചെയ്തിരുന്നെന്ന്. വെയിലിൽ തണലാകേണ്ട തന്റെ ഇലകളെ കൊഴിച്ച വേനലിനോട് ചുവന്ന പൂക്കളാൽ തണലോരിക്കി പ്രതികാരം ചെയ്തു ഗുൽമോഹർ... ഇതുപോലെ പ്രകൃതിയുടെ ഈ തിരിച്ചടിയോട് നമ്മുക്ക് പ്രതിരോതിക്കാo നമ്മുടെ നാടിന്റെ നന്മയ്കക്കായി നമ്മുക്ക് ഒരുമിക്കാം. ഈ സമയവും കടന്നു പോകും എന്ന് വിശ്വാസിക്കാം. നന്

വിൻസി വി എസ്
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം