എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/അണു

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 11 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  അണു


   അന്നു ഞാൻ കണ്ട ലോകം
ഇന്നെത്ര അകലയാണ്  ?
  മർത്ത്യനടക്കി വാണ ഭൂമി ഇന്നേരം
എത്രമേൽ അകലയാണ്  ?
 അണുവിൽ അണുവായ
 കോവിഡേ ,ഇന്ന് നീ ഞങ്ങളേക്കാൾ
എത്രയോ വലിയവൻ!
 സാക്ഷിയായ ഭൂമിയേ, നീ കണ്ടുവോ
സർവ്വാധിപനായ മർത്ത്യന്റെ
രോദനം! ലോകപര്യാടക
കോവിഡേ, ഒരു മർത്ത്യന്റെ
 രോദനത്തിലിത്ര ആനന്ദമെന്തേ?
  സമ്പന്നരേ, ഇന്ന് നിങ്ങളെവിടെ ?
 ഒരു പിടി മണ്ണിൻ വിലമാത്രം
നിങ്ങളുടെ സ്വപ്ന സാമ്രാജ്യങ്ങൾക്ക്
കോവിഡേ, നിന്റെ ആനന്ദം എനിക്ക്
ചരമഗീതം. ഇനിയും
മരിക്കാത്തൊരെൻ പ്രതീക്ഷകൾ നല്ല
നാളെയേ പ്രതീക്ഷിക്കുന്നു.......

ഭഗത് വിനായക് ശ്രീനിവാസ്
9 B എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത