സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഇലഞ്ഞിത്തറമേളം

Schoolwiki സംരംഭത്തിൽ നിന്ന്
ഇലഞ്ഞിത്തറമേളം

< left> <story> എനിക്കുണ്ടെൻപ്രിയമായ കാലൻകുട ഏതുമഴയത്തും നനയാതെ നിർത്തുന്ന ഉൾവിശാലതയുള്ള കാലൻകുട കാണുവാനത്രമേൽ മോടിയില്ലെന്നാലും എനിക്കായ്‌ വെയിൽ കൊണ്ട്‌ മങ്ങുംകുട ഞാൻ താണ്ടും പാത,അതേന്നൊതായാലും തുണയായ്‌ നിൽക്കുന്ന കാലൻകുട നിറംമങ്ങിയെന്നാലും ചേലില്ലാതായാലും താങ്ങായ്‌ നിർത്തുന്ന കാലൻകുട കുട നോക്കി പണ്ടു ഞാൻ കരയുന്നക്കാലത്ത്‌ പലതും പഠിപ്പിച്ച കാലൻകുട കുട ചൂണ്ടി കരയുന്ന കാലം കഴിഞ്ഞിന്ന്‌ "കുട വേണ്ട' എന്നു പറയുമ്പോഴു കാലാവധി കഴിഞ്ഞെന്ന്‌ പറഞ്ഞാലും അച്ഛനാം കുടയെ മറക്കില്ല ഞാന്

</story> </ left>
അന്നാ സി ബിജു
10C സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ