സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/പ്രതീക്ഷിക്കാത്ത ഒരു അവധിക്കാലം
പ്രതീക്ഷിക്കാത്ത ഒരു അവധിക്കാലം
ഒരു സ്കൂളിൽ സാം എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. നന്നായി പഠിച്ചു കൊണ്ടിരുന്ന അവൻ സുഹൃത്തുക്കൾക്കൊപ്പം കൂടി വളരെയധികം പഠനത്തിൽ പിന്നോട്ട് പോയി. അവൻറെ ഈ മാറ്റം ക്ലാസ് ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ടീച്ചറെ അവൻ വല്ലാതെ നോവിച്ചു. പറഞ്ഞാൽ അനുസരിക്കില്ല.പരീക്ഷ കഴിഞ്ഞപ്പോൾ എല്ലാ പരീക്ഷയ്ക്കും അവന് മാർക്ക് കുറവായിരുന്നു. അപ്പോൾ അവൻറെ ഉള്ളിൽ പേടി തോന്നി തുടങ്ങി. മാർക്ക് കുറഞ്ഞാൽ അച്ഛനും അമ്മയും തല്ലും. പേടിയായി.
|