മഴമേളം

വേനൽ ചൂടിനു കുളിരേകി

പറന്നു വന്നു കാർമേഘം

തുള്ളി തുള്ളിയായ് പെയ്തിറങ്ങി

സുന്ദരമായൊരു മഴ മേളം

പെയ്തിറങ്ങി മഴവെള്ളം

വിത്തുകളെല്ലാം മുളപൊട്ടി

എത്തി നോക്കി കുഞ്ഞു ചെടി

മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ

ഇലയും പൂക്കളും കായ്കളുമായ്

ഭൂമിയെ സുന്ദരമാക്കിയല്ലോ

"https://schoolwiki.in/index.php?title=ഉപയോക്താവ്:48333&oldid=925524" എന്ന താളിൽനിന്ന് ശേഖരിച്ചത്