ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ
കൊറോണ എന്ന വില്ലൻ
രാജ്യം പകർച്ച വ്യാധികളിൽ നിന്ന് മുക്തമായി മുന്നോട്ട് പോകുന്ന വേളയിലാണ് കൊറോണ എന്ന വില്ലൻ രൂപം കൊള്ളുന്നത്. മനുഷ്യന്റെ തെറ്റായ പ്രവൃത്തികളിൽ നിന്നും അവന് തിരിച്ചറിവ് നല്‌കാൻ കൊറോണ വളരെ സഹായകമായി മാറി. ജാതി മത സമ്പത്ത് അടിസ്ഥാനത്തിൽ മനുഷ്യൻ എന്ന വർഗ്ഗത്തെ മനുഷ്യൻ തന്നെ വേർതിരിവ് കല്‌പിക്കുന്ന ഈ വേളയിൽ കൊറോണ എന്ന ഈ ചെറിയ വൈറസ് നല്‌കുന്ന ആശയം വളരെ വലുതാണ്. സമ്പത്തോ വേർതിരിവോ ഒന്നുമല്ല പ്രാധാന്യമർഹിക്കുന്നത് ,മനുഷ്യന്റെ ആരോഗ്യവും പരസ്‌പരം കരുതലും സ്‌നേഹവുമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. ഈ കൊറോണ കാലത്ത് ജനങ്ങൾ ഒരു വേർതിരിവുമില്ലാതെ ഒരുമിച്ച് ഈ വൈറസിനെ കീഴ്‌പെത്താൻ ശ്രമിക്കുകയാണ്. ഒരു പ്രമുഖൻ പറഞ്ഞതു പോലെ സമ്പത്ത് പോയാൽ നമുക്ക് ഒന്നും നഷ്‌ടപ്പെടുകയില്ല , എന്നാൽ നമ്മുടെ ആരോഗ്യം നഷ്‌ടമായാൽ സർവ്വവും നഷ്‌ടപ്പെടും. കൊറോണ സാധാരണ മനുഷ്യരിൽ ധാരാളം അറിവ് പകരുന്നതു കൊണ്ട് 21- ാം നൂറ്റാണ്ടിലെ വില്ലൻ കൊറോണ തന്നെയാണ്. കൊറോണ മനുഷ്യന്റെ ജീവിതത്തെ പരിപൂർണ്ണമായി വഴിമുട്ടിച്ചു. ആദ്യം ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് വൈറസ് ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളേയും ബാധിച്ചു. നമ്മുടെ ഭൂമിയിൽ ധാരാളം വ്യാധികൾ രൂപപ്പെട്ടെങ്കിലും ഇതുവരെ കൊറോണയെ പോലെ ബാധിച്ചിട്ടില്ല. മനുഷ്യന്റെ അമിത ചൂഷണങ്ങൾക്കും മറ്റും കൃത്യമായ മറുപടിയുമായാണ് കൊറോണ ജന്മമെടുക്കുന്നത്. എല്ലാ വില്ലൻമാർക്കും ഓരോ സന്ദേശം നല്‌കണം എന്നൊരു ദൗത്യമുണ്ട്. അതുപോലെ കൊറോണ നല്‌കുന്ന സന്ദേശം ഐക്യമാണ് ഏറ്റവും മുഖ്യമെന്നാണ്. അവിടെ ഒരു വിവേചനത്തിനും അടിസ്ഥാനമില്ല. കേരളം മികച്ച നേട്ടം കൈവരിക്കാനുള്ള കാരണം കടുത്ത പരിശ്രമവും ഐക്യവുമാണ്. അതുപോലെ ലോക്ക്ഡൗണിലും ജനതാകർഫ്യൂവിലുമെല്ലാം സഹനം പാലിച്ച് മുന്നോട്ട് പോകുന്ന ജനങ്ങൾ കേരളത്തിന്റെ കരുത്ത് തന്നെയാണ്. കൊറൗോണ എന്നത് ഒരു വൈറസ് മാത്രമല്ല, മനുഷ്യന് മനുഷ്യത്വ പാഠങ്ങൾ ഓതി കൊടുക്കുന്ന ഒരു ഗുരു കൂടിയാണ്. ഈ വില്ലൻ കുറച്ച് കാലയളലിനുള്ളിൽ തന്നെ മനുഷ്യന് വേണ്ട ഗുണപാഠങ്ങൾ നല്‌കി കഴിഞ്ഞു. ഇപ്പോൾ ലോകം ഒരു തറവാടായി കൊറോണ എന്ന വൈറസിനെ പ്രതിരോധിക്കാനുള്ള കഷ്‌ടപ്പാടിലാണ്. ഈ കൊറോണ കാലയളവിൽ ജീവൻ നഷ്‌ടപ്പെട്ട ഓരോരുത്തരേയും മനസ്സിൽ ധ്യാനിച്ച് ബ്രേക്ക് ദി ചെയിനിലൂടെ മുന്നേറാം.......
|