എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മാറ്റത്തിന്റെ കരുതലുകൾ
മാറ്റത്തിന്റെ കരുതലുകൾ
ഒരു നിമിഷം ഭൂമി ഒന്നടങ്കം നിശ്ചലമായത് പോലെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം തോന്നിയത്.തിരക്കുകൾ തീർത്ത മാനസിക സമ്മർദ്ദത്തിൽ നിന്ന് മനുഷ്യന്മാർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു നടന്ന ദിനം. ആശങ്കയും ഉത്കണ്ഠയും വല്ലാതെ പിടികൂടിയ സാഹചര്യം. വരുംദിവസങ്ങൾ എങ്ങനെയാവുമെന്നോ ഏതു വിധേന നാം ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കണമെന്നോ അറിയാതെ തികച്ചും അന്ധമായ ഒരവസ്ഥ. ഓരോ ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നമ്മൾ അറിഞ്ഞു തുടങ്ങി. പകലുകളുടെ ദൈർഘ്യവും രാത്രികളുടെ നിശബ്ദതയും ജീവിതത്തെ അളന്നു തിട്ടപ്പെടുത്താൻ ഒരുങ്ങുകയായിരുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |