ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പുള്ളിക്കാരൻ
പുള്ളിക്കാരൻ........കൊറോണ
പുള്ളിയുടെ ജനനം ചൈനയിലാ,പിന്നീട് പുള്ളി ഇറ്റലിയിലും അമേരിക്കയിലും പോലത്തെ പല രാജ്യങ്ങളിലും എന്തിനേറെ പറയുന്നു.....നമ്മുടെ കൊച്ചുകേരളത്തിലും വിലസി നടക്കുന്നു.പുള്ളിയുടെ പേര് ആദ്യം ക്രൗൺ ആയിരുന്നു എന്നും അതിൽ നിന്നും കൊറോണ എന്ന് രൂപം കൊണ്ടതാണെന്നും പറയുന്നു.ക്രൗൺ എന്നാൽ കിരീടം എന്നാണല്ലോ.കിരീടത്തിന്റെ രൂപസാദൃശ്യം ഉള്ളതുകൊണ്ടാണത്രേ ഈ പേര് കിട്ടിയത്. പുള്ളി ലോകമെങ്ങും കറങ്ങി നടന്ന് ജനങ്ങളെ കൊന്നൊടുക്കുകയും അസുഖം പരത്തുകയും ചെയ്യുന്നുണ്ടെങ്കിലും പുള്ളി വളരെ ചെറിയ ഒരു വൈറസാണ്. പുള്ളിക്കാരൻ നമ്മൾ പോകുന്ന സ്ഥലത്ത് നിന്നെല്ലാം നമ്മുടെ ശരീരത്ത് എങ്ങനെയെങ്കിലും കടന്ന് കൂടാൻ ശ്രമിക്കും. അതുകൊണ്ടാണ് ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും പറയുന്നത്.പുള്ളിക്കാരൻ ഇത്ര ചെറിയ വൈറസാണേലും ഇയാളെ നശിപ്പിക്കാനുള്ള ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.പ്രതിരോധശേഷി കൂട്ടാൻ നല്ലവണ്ണം പോഷകം അടങ്ങിയ ഭക്ഷണം കഴിക്കുക.പരമാവധി അകലം പാലിച്ച് എങ്ങനെയൊക്കെ ഈ വൈറസിനെ നമുക്ക് തുരത്താൻ കഴിയുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നുവോ അതുപോലെയെല്ലാം ചെയ്ത് നമുക്ക് ഈ കൊറോണയെ ഇവിടെ നിന്നും തുരത്താം.
|