പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/ആഗതൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഗതൻ

"നിങ്ങളെ മുമ്പ്‌ ഇവിടെങ്ങും കണ്ടു പരിചയമില്ലല്ലോ , ഇവിടെ ആരുടെ അടുത്തേക്കാ? ആരെ കാണാനാ" , "എവിടുന്നാ? അങ്ങനെയല്ല ഒന്നറിയാൻ വേണ്ടി ചോദിച്ചെന്നു മാത്രം,". മറുപടി ഒന്നും കിട്ടിയില്ല, "പിന്നേയ് ഇവിടെ ആരെയാ അന്വേഷിക്കുന്നത് " . കണ്ടാലറിയാം വല്ലാത്ത ഒരു ഭാവം. അയാളൊന്നും ഉരുവിട്ടില്ല , എന്നാലും എന്തായിരിക്കും ഇയാളന്വേഷിക്കുന്നത് ? ആ....പോട്ടെ.. എന്നാലും വല്ലാത്തൊരു ജന്മം ഇങ്ങനെയും ഉണ്ടാവുമോ ആളുകൾ ? ഒന്നും പറയാതെ പരക്കെ എന്തോ തിരയുകയാണെന്ന് അയാളുടെ കണ്ണിൽ നിന്നും വായിച്ചെടുക്കാം,. <
നടന്നും ഓടിയും അയാളുടെ നിഴലായി അയാളറിയാതെ പിന്തുടർന്നു , പെട്ടന്ന് മുന്നിൽ കണ്ട 'ആൾകൂട്ടം' അയാളിലുണ്ടാക്കിയ മാറ്റങ്ങൾ മുഖത്ത് ശരീരത്തിൽ ഭാവത്തിൽ എല്ലാം ..... അധരങ്ങളിലെ ചെറു ചലനങ്ങൾ മുഖത്ത് വന്ന പ്രകാശം , അയാൾ ആവേശത്തോടെ മന്ത്രിചു ,"അമേരിക്കയിലും സ്പെയിനിലും എന്തിനധികം എന്റെ ജന്മ നാടായ ചൈനയിൽ പോലും എനിക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല , ശേഷം ആഗതൻ അവരിൽ ഒരാളായി ചേർന്നു.

മുഹമ്മദ് സയാൻ യു കെ
7 ബി പി എം എസ് എ യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ