ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/ എന്റെ സമുദ്രം

15:18, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സമുദ്രം

എത്ര വിശാലമാണീ സമുദ്രം
എത്രയ്ക്കഗാധമാണീ സമുദ്രം
എന്തൊരു വിസ്മയം എന്തൊരു ചന്തം
 എന്തൊക്കെയുണ്ടാമിതിന്റെയുളളിൽ
തുമ്പത്തു വെളളി നിരയുമായി
തുളളി തുളുമ്പും തിരകളുണ്ട്
മീനുണ്ട് സ്രാവുണ്ട് ചിപ്പിയുണ്ട്
ചിപ്പിക്കകത്തു വെൺമുത്തുകളുണ്ട്
പാമ്പുണ്ട് പൂവുണ്ട് പായലുണ്ട്
നീലത്തിംമിംഗലം നീന്തണുണ്ട്
കുന്നുകൾ പർവ്വതം താഴ്വരയും
കല്ലും മണ്ണും പാറകളും
കൂരിരുൾ തിങ്ങും ഗുഹകളുണ്ട്
പുമ്പാറ്റപ്പഴു വേറെയുമുണ്ട്
എത്രപകലിലും തീർന്നിടാതെ
പിന്നെയും കാര്യങ്ങളേറെയുണ്ട്
എൻ‍‍കൈയിൽ നിന്നുംകള‍‍ഞ്ഞു പോയ
പെൻസിലുമുണ്ടീ കടലിനുള്ളിൽ

അമൃത എ എച്ച്
7 C ടി . എച്ച് . എസ്സ് . പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത