വീട്ടിലിരിപ്പു കാലം കോവിഡുകാലം
പുറത്തു പോവാൻ പറ്റാത്ത കാലം
തിന്നാൻ കുടിക്കാൻ ഇല്ലാത്ത കാലം
കറിയുണ്ടാക്കാൻ അമ്മ തൊടിയിലിറങ്ങി
ഒന്നാം ദിവസം മുരിങ്ങ പറിച്ചു
രണ്ടാം ദിവസം ചേന പറിച്ചു
മൂന്നാം ദിവസം ചേമ്പ് പറിച്ചു
നാലാം ദിവസം ചീര പറിച്ചു
ചക്കക്കുരുവും ചേനേം ചേമ്പും
ഇതുവരെ കൂട്ടാത്തതൊക്കെ തിന്നു
നാളുകളങ്ങനെ പലതും നീങ്ങി
കോവിഡു കാലം ദുരിതമതായി