ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ കലിയുഗം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ കലിയുഗം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലിയുഗം


കലിയുഗമെന്നാൽ എന്തെന്നറിയാതെൻ
പ്രിയ സോദരെ കേട്ടോളു ...
അഹങ്കരിക്കുന്നൊരു കൂട്ടർക്കും
സാധുക്കൾക്കും ഇത് ബാധകം
ദ്രോഹിച്ചു നാം പ്രകൃതിയെയെറെ
കുത്തി നോവിച്ചു ...
സഹിച്ചു ഏറെ നമ്മുടെ തായ
ക്ഷമിച്ചു നമ്മുടെ ക്രുരതയും ...
ക്ഷമ കെട്ട പ്രകൃതിയും
നമ്മെ ശിക്ഷിപ്പിതാ ...

കാക്കക്കു തൻ കുഞ്ഞു
പൊൻകുഞ്ഞു പോലവേ
പ്രകൃതിക്ക് തൻ തനയരും
ചിന്തിക്കു...ചിന്തിച്ചു ബോധ്യപ്പെടു ...
പ്രളയം ,നിപ്പ രണ്ടാമൂഴവും
ഇപ്പോഴിതാ കോറോണയും
ലോകമെല്ലാമിന്നു മര്യാദരാകുന്നു
ഈ മഹാമാരിതൻ മുന്നിൽ
സത്യമോ ?സത്യമോ?സത്യമാം സ്വപ്നമോ ...?
അതോ വെറും കൈതവമോ ...?

സുരക്ഷക്കായി ലോക്ടൗൺ ചെയ്തപ്പോഴോ
ജീവിതം ചിലർക്ക് ലോക്ഡൗണായി
ഒന്ന് ചിന്തിക്കു...
ഇത് നമുക്കൊരു ചെറു വിശ്രമം
സമയമില്ലെന്ന് ചൊല്ലികേണവർക്കിതാ
സമയത്തിൽ നീരാട്ട്
വീട്ടിലിരിക്കാം സുരക്ഷക്കായി ...
ഒളിഞ്ഞിരിക്കും നൈപുണികൾ
മൂടുപടത്തിൻ പുറത്തേക്ക്
വിശ്രമവേളകൾ ആസ്വദിച്ചീടാം

മറക്കേണ്ട കൈകൊട്ടാനും
മറക്കേണ്ട ദീപം തെളിക്കാനും
മാലാഖമാർക്കും ഡോക്ടർമാർക്കും
പോലീസിനും മറ്റ് പോരാളികൾക്കും
'സോപ്പി'ട്ടകറ്റി തുരത്താം നമുക്ക്
കൊറോണ എന്ന മഹാവിപത്തിനെ
തെല്ലൊന്നഹങ്കാരം കുറച്ചാൽ
വരില്ലായിരിക്കാം ഇനി മഹാമാരികൾ ...
ഓർക്കുക മർത്യാ പാടില്ലഹങ്കാരം
കലിയുഗമാണിത് സൂക്ഷിക്കുക !!!



 

മഹാലക്ഷ്മി ഡി എസ്
8 C ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ,തലവൂ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത