എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും
കൊറോണയും നിപയും
നിപ - ആരപ്പാ ഇത് , കൊറോണയോ? കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു. ഇപ്പോഴാണ് തരമായത് കൊറോണ - അതെന്താ ചങ്ങാതി അങ്ങനെ പറഞ്ഞത്? നിപ - താൻ ആളൊരു ഭയങ്കരനല്ലെ. ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ? കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു. നിപ - അതു സത്യം തന്നെ. താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ? കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു. കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |