പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വിദ്യാപുരത്തെ കുട്ടികൾ'''
വിദ്യാപുരത്തെ കുട്ടികൾ
ഒരിടത്ത് വിദ്യാപുരം എന്നൊരു ഗ്രാമം ഉണ്ടായിരുന്നു അവിടെയുള്ള എല്ലാവരും കൃഷിപ്പണി ചെയ്താണ് ജീവിച്ചിരുന്നത് . ഒരു കാർഷിക കുടുംബത്തിലാണ് സ്റ്റെല്ലയുടെ ജനനം .അവൾ വളരെ ദയാലുവും ശുചിത്വ ശീലമുള്ളവളുമായിരുന്നു. അവൾക്ക് ഒരു ദിവസംഒരു പുതിയ കൂട്ടുകാരിയെ കിട്ടി അവർ രണ്ടു പേരും വലിയ സുഹൃത്തുക്കളായി കൂട്ടുകാരിയാകട്ടെ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ മോശമായിരുന്നു . ഇവർ രണ്ടു പേരുടെയും ചങ്ങാത്തം സ്റ്റെല്ലയുടെ അച്ഛനമ്മമാർ അറിഞ്ഞിരുന്നില്ല അവർ അറിഞ്ഞാൽ ആ ചങ്ങാത്തം നിർത്തും അതുകൊണ്ട് സ്റ്റെല്ല അവരെ അറിയിച്ചില്ല . സ്റ്റെല്ല അവളുമായി കൂട്ടുകൂടി വൃത്തിഹീനമായ ശീലങ്ങൾ പഠിച്ചു . അങ്ങനെ സ്റ്റെല്ല വൃത്തിയില്ലാത്ത ഒരു കുട്ടിയായി മാറി .അവൾ നഖം വെട്ടാറില്ല നഖം വളർന്നു അവൾ നഖം കടിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഒരു വൈറസ് അവളുടെ നഖം കടിക്കുന്ന ശീലം വഴി അവളുടെ ദേഹത്ത് കയറിപ്പറ്റി .അങ്ങനെ അവൾ അസുഖം വന്ന് കിടപ്പായി. ഒരു പാട് വൈദ്യന്മാർ വന്നിട്ടു ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. അവസാനം ഒരു പ്രസിദ്ധനായ വൈദ്യൻ വന്ന് അവളുടെ അസുഖം മാറ്റി .അങ്ങനെ അവൾ വീണ്ടും ശുചിത്വ ശീലമുള്ള കുട്ടിയായി മാറി കൂടാതെ അവളുടെ സുഹൃത്തിനോടും ശുചിത്വത്തിന്റെ പ്രാധാന്യം അവൾ മനസ്സിലാക്കി കൊടുത്തു. അവളുടെ സുഹൃത്തും നല്ല ശുചിത്വ ശീലം പാലിച്ചു കഴിഞ്ഞു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |