(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്ധ്യ മയങ്ങും നേരം
സന്ധ്യ മയങ്ങുന്ന നേരത്തു-
ഞാനൊരു നാദം കേൾക്കെ
മാടിവിളിക്കുന്നു കടലമ്മക്കരികിൽ
പരിദേവനം പൂണ്ടു പോകുന്നു ഞാൻ
കാത്തിരുന്നു ഞാൻ നിന്റെയാ
വെള്ള വെളിച്ചതിനായ്യ്
എന്റെ അഗ്നി നീ അണക്കുവാൻ
നിന്റെ കടന്നുവരവിൽ
എന്റെ അങ്കണം പാലൊഴിച്ച
നിലമായ് മാറി
പോകുന്നു ഞാൻ ദൂരേക്ക്
തിരികെ വരാം സുപ്രഭാതത്തിൽ
ഇന്നു ഞാൻ അനുസരിപ്പു
മാതാവിൻ വാക്കുകൾ
ഇന്നു മായുന്നു എന്റെ പുഞ്ചിരി
നാളെ ഉദിക്കുന്നു പൂമുഖം
തിരികെ വരാം എന്ന് പറഞ്ഞു ഞാൻ
വിടവാങ്ങുന്നു ഇന്നു ഞാൻ......
സന്ധ്യ മയങ്ങി...... അമ്പിളി വരുന്നു..........