എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷംമാറേണ്ട കേരളം

മാറേണ്ട കേരളം

ഗ്രാമീണഭംങ്ങികൾ മാഞ്ഞു

നാടിന്റെ ശോഭയും മങ്ങി

മർത്യന്റെ മനസത്തിൽ ഇപ്പോൾ

വികസനം-വികസനം മാത്രം

പ്രകൃതിയെ വേണ്ടിവിടെ ആർക്കും

പച്ചപ്പും മലകളും വേണ്ട

വികസന-വികസനം മാത്രം

മരങ്ങൾ വെട്ടി നശിപ്പിച്ചു

മഴവെള്ളം ഇല്ലാതെയായി

അങ്ങനെ കുടിവെള്ളം ഇല്ലാതെയായി

പുഴകളിൽ വിഷം കലർത്തി

തീരത്തു ഫാക്ടറികൾ വളർന്നു

ശുദ്ധവായു ,അശുദ്ധമായിമാറി

ദൈവത്തിൻ സ്വന്തമാം നാട്ടിൽ

കുന്നുകൾ ഇടിച്ചുനിരത്തി

മർത്യൻ മാലിന്യമലകൾ ഉയർത്തി

വികസനം നാടിനെ വളർത്തും

പക്ഷേ രോഗങ്ങൾ ഇവിടെ

പെരുകും വൈറസു വാഴുന്ന നാടായി

നമ്മുടെ നാടും മാറും

ഇനിയെങ്കിലും നാടൊന്നുണർന്നാൽ

രോഗങ്ങളെ തുരത്തി നാം ജയിക്കും

മാളവിക സജി
V A SHGHS RAMAPURAM
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത