ആരവാഘോഷങ്ങൾ രാവുകൾ തീർന്നിതാ ഭീതിതൻകരിനിഴൽവീഴുന്നിതാ, തകരരുത് നാം തളരരുത് നാം ഒരായുസ്സിൻ വർണ്ണ പകിട്ട് ചോരാതെ. സൂര്യരശ്മി യിൽ നിന്നും അകലെയായി നിലാവിൻ തണുത്ത രാവിൽ നിന്നും , ദരിദ്രനില്ല ധനികനില്ല സമ്പത്തും വെറുംകരിയിലയോട് സമാനമായ് . ലോകരാഷ്ട്ര തത്വചിന്തകൾ ഏകീഭൂതമീ നിമിഷ മതിൽ, വിഷുവും ഈസ്റ്ററും റമദാനുമെല്ലാം വെറും ചടങ്ങുകൾ മാത്രമായി . കുഞ്ഞിളം കാലുകൾ നിശ്ചലം യാത്രയായി ഒരു പുഞ്ചിരിയാൽ, ദുഃഖത്തിൽ സന്തോഷമായി പിറന്ന പിഞ്ചോമന നീ ഒരു മാലാഖ. നിനക്കായി കരുതിയ പുഷ്പവാടിയിൽ ഇന്നു നീ മറയുകയാണോ പൂക്കളാൽ, ഒന്നായി ചേർന്നിടാം കൈകൂപ്പിടാം സേവന സന്നദ്ധരായ മാലാഖമാർക്കായ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത