ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
ഇല്ലാതാകുന്ന പച്ചപ്പിൻറേയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ചു പിടിക്കാൻ ഓർമ്മ പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും. ജനങ്ങളെ പ്രകൃതിയോടടുപ്പിക്കുക എന്നതാണ് എല്ലാ വർഷത്തെ മുദ്രാവാക്യം. ഓരോ നിമിഷവും മനുഷ്യർ പ്രകൃതിയിൽ നിന്ന് അകന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ വാചകം ഏറെ പ്രസക്തമാണ്. കാടു വെട്ടി പുഴ നികത്തി കുന്നിടിച്ച പ്രകൃതിയുടെ സ്വാഭാവികതയെ താളം തെറ്റിക്കുകയാണ് നമ്മൾ. വീണ്ടുവിചാരത്തിനുള്ള സമയമാണിത്. മഴ കുറയുന്നു ചൂട് കൂടുന്നു പരാതികളിൽ തീർക്കാതെ പ്രകൃതിക്കായി ഇറങ്ങി തിരിക്കേണ്ട സമയമാണിത്.മനുഷ്യർ കാട്ടിയ ക്രൂരതകൾ കണ്ടിട്ട് പ്രകൃതി നമ്മെ കുറെ പാഠങ്ങൾ പഠിപ്പിച്ചു. ഒരു മഴ തുള്ളിയിൽ പെരുമഴയാക്കി എല്ലാം തകർത്തിട്ടു പോയി പ്രളയം. മനുഷ്യർ അകലേക്ക് നോക്കി വിധിയോട് മല്ലിടുന്ന. ജീവന് വേണ്ടീട്ടു ഉടുതുണി മാത്രമായ് എല്ലാം ഉപേക്ഷിച്ചു. സ്വപ്നമോ സ്വത്തോ കുടെ കരുതാതെ എത്രയോ പേര് നമ്മെ വിട്ടകന്നു. എല്ലാം കഴിഞ്ഞു ഇപ്പോൾ മാരകമായ അസുഖം മൂലം നാലു ചുവരിൽ ഒതുങ്ങി ഇരിക്കുന്നു ജനങ്ങൾ. ഈ വർഷത്തെ പരിസ്ഥിതി ദിനം സ്വന്തം വീടുകളിൽ ഇരിന്നു കൊണ്ട് ശുചികരിക്കുകയും തൈകൾ നട്ടും ഒത്തൊരുമയോടെ ആഘോഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |