ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ശ്രദ്ധാപൂർവം നീങ്ങീടു

13:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രദ്ധാപൂർവം നീങ്ങീടു

എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
പ്രതിരോതമാർഗത്തിലൂടെ
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
ഒഴിവാക്കിടാം യാത്രയും നമുക്കൊഴി-
 വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരു-
ന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേശങ്ങൾ
മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.

ഹിബ ഫാത്തിമ
7 A ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത