ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു ചരമ ഗീതം

12:09, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) (Asokank എന്ന ഉപയോക്താവ് ഗവ എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു തരമ ഗീതം എന്ന താൾ [[ഗവ എൽ പി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്ക് ഒരു ചരമ ഗീതം

കൊറോണ തന്നുടെ വൈറസുകൾ തൻ
കൊലവിളി ഭൂവിൽ മുഴങ്ങുന്നു.
മരണപ്പക്ഷികൾ മാനം നിറയെ
ചിറകടിച്ചങ്ങു പറക്കുന്നു. കോവിഡ് നാഗം വിഷ ദന്തത്താൽ മാനവ ജീവനെടുക്കുന്നു.
മരുന്നു പോലും കണ്ടെത്താത്തൊരു മാരകമായ മഹാ വ്യാധി.
കേരള മണ്ണിൽ മേയാൻ നിന്നെ കേരള മക്കൾ വിട്ടുതരില്ല.
വരുന്നു ഞങ്ങടെ സാരഥികൾ
പ്രതിരോധത്തിൻ വൻ പടയായ്
ചൈനയിൽ നിന്നും വന്നൊരു നിന്നെ ചീന ഭരണിയിൽ അടച്ചു കെട്ടും.

ആരതി വി നായർ
4 A ഗവ എൽ പി എസ് മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം