മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

അനുഭവക്കുറിപ്പ്

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് . അവർ സംസാരിക്കുന്നതിനിടയിലാണ് ഞാൻ ലോക്ക്ഡൗൺ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് .
ഞാൻ അമ്മയോട് ചോദിച്ചു: “ എന്താണ് അമ്മേ ലോക്ക്ഡൗൺ? “
രംഭിച്ചതോടെ രാജ്യം നിശബ്ദമായി. വാഹനങ്ങളുടെ അപ്പോൾ അമ്മ പറഞ്ഞു:" രാജ്യം അടച്ചുപൂട്ടുക."
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട മാരകമായ, ചികിത്സയില്ലാത്ത, ഒരു വൈറസ് ആണ്. അതിന്റെ ആദ്യത്തെ പേരാണ് കൊറോണ. പിന്നീട് അതിനെ “ചൈന വൈറസ് “എന്ന് വിളിക്കാൻ തുടങ്ങി. അതിനുശേഷം ലോക ആരോഗ്യ സംഘടന അതിനെ കോവിഡ്19 എന്ന് വിളിക്കാൻ തുടങ്ങി. രാജ്യം കോവി ഡി നെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചു. മാർച്ച് 23 മുതൽ ലോക്ക്ഡൗൺ ആരംഭിച്ചു.. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു വിദേശത്തുനിന്ന് വരുന്നവരെ നിർബന്ധമായും ക്വാറന്റൈനിൽ വെച്ചു.ലോക്ക് ഡൗൺ ആഓട്ടം നിലച്ചു, ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. എങ്ങും നിശബ്ദത. കിളികൾ ചിലച്ചു കൊണ്ട്,തീറ്റ തേടി പോകുന്നു. സൂര്യൻ പതിയെ ഉദിച്ചു തുടങ്ങി. ചെറിയ ഒരു കുളിർകാറ്റ് വീട്ടിൽ എല്ലാവരും ഉണ്ട് . അപ്പോഴാണ് മേശയിൽ ഇരിക്കുന്ന പത്രം എന്റെ ശ്രദ്ധയിൽപെട്ടത് . ഞാൻ പത്രം വായിക്കുവാൻ തുടങ്ങി. ലോകത്ത് കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു. 2500 ലക്ഷത്തോളം രോഗികൾ. “ലോക്ക്ഡൗൺ “മൂലം എല്ലാവരെയും പോലെ ഞങ്ങൾക്കും വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായി. അവശ്യ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലായിരുന്നു അച്ഛൻ. സൈക്കിൾ സവാരി നടത്താനും വീട്ടുകാർ സമ്മതിച്ചിച്ചില്ല. അങ്ങനെ ഓരോ ദിവസവും കടന്നുപോയി.
ഒരു ദിവസം അച്ഛൻ അമ്മയോട് പറഞ്ഞു :" ലോക്ക്ഡൗൺ മെയ്‌ 3 വരെ നീട്ടിയിരിക്കുന്നു."
പിന്നെയും എന്റെ സ്വപ്നങ്ങൾ മാറിമറിഞ്ഞു. പാർക്കിൽ പോകാനും, അമ്മ വീട്ടിൽ പോകാനും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ നിറകണ്ണുകളോടെ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ കൊറോണ എന്ന ഈ മഹാവിപത്ത് ഈ ലോകത്ത് നിന്ന് മാറ്റി തരേണം എന്നും, രോഗം വന്നവർ സുഖം പ്രാപിക്കട്ടെ എന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും. ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ കൊറോണ എന്ന ഈ മഹാവിപത്ത് ലോകത്തെ കാർന്നു തിന്നുകയാണ്, ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് അകലാതെ അകലാം, അകലം പാലിക്കാം. അറിവുള്ളവർ പറഞ്ഞു തരുന്നത് നമ്മുടെ അതിജീവനത്തിനുള്ള മാർഗ്ഗങ്ങളാണ്. അത് അനുസരിച്ചാൽ, നാടിൻ നന്മയായി തീർന്നിടും.

ആദിത്യ കെ എസ്
7 എ മാർസ്ലീബാ യു പി എസ്സ് വടയാർ
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം