(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ തൻ നാദം
കൊറോണ എന്ന ഭീകരനെ
ഒറ്റക്കെട്ടായി തുരത്തും നാം.
ഒന്നിച്ച് ഒന്നായി മുന്നേറും നാം.
മാസ്ക് ധരിക്കാം കൈകൾ കഴുകാം
ചുമയെ തൂവാല കൊണ്ടു മറയ്ക്കാം.
കൊറോണ എന്ന മഹാ വിപത്ത്
നമുക്കു നൽകി പുതു പാഠങ്ങൾ.
പലമാരികളായ് അപകടങ്ങളായ്
ജീവൻ പൊലിയും തോത് കുറഞ്ഞു.
എങ്കിലുമീ ദുരിതച്ചുഴിയിലും
പഴകിയ മീനും പച്ചക്കറികളും
വിറ്റതിൽ ലാഭം കൊയ്യുന്നു ചിലർ.
വിശ്വമാനവ സാഹോദര്യം
പുലർന്നിടേണ്ട കാലമിതല്ലേ?
ഉണർന്നിടാം നമുക്കൊത്തൊരുമിച്ച്
കീഴടക്കീടാം കോവിഡിനെ !