പുലരിതൻ പൂവെയിൽ വർണാഭമാക്കുന്ന ഇളംതെന്നലെപ്പോഴും തഴുകി തലോടുന്ന സുന്ദരസുരഥിലമാണെൻ ഭവനം പൂക്കളും പൂബാറ്റകളും ഇണങ്ങിയും പിണങ്ങിയും വാഴുന്ന സുന്ദരസുരഭിലമാണെന്റെ മുറ്റം കിളികളുടെ കൊഞ്ചലുകൾ താരാട്ടുപാടുന്ന മധുരമാം സംഗീതമാണെൻ പൂങ്കാവനം മുറ്റത്തെ മാവിൻ ചുവട്ടിൽ മാമ്പഴം കാർന്നു രസിക്കുന്ന അണ്ണാറക്കണ്ണനും മുട്ടിയുരുമ്മിയെൻ കൂടെ നടക്കുന്ന വെള്ളാരംകണ്ണുള്ള ചക്കിപ്പെണ്ണും കൂടെ കളിക്കുവാൻ എന്നെയും കാത്തിരിക്കുന്ന കളിക്കളമാണെൻ ഭവനം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത