ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും

  • [[ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും/ ശുചിത്വം
|ശുചിത്വം 
]]
ശുചിത്വം

അഞ്ചാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ആയിരുന്നു വീണ ടീച്ചർ .അന്നത്തെ അസം ബ്ലിയിൽ തന്ടെ ക്ലാസ്സിലെ മുരളി പങ്കെടുത്തിട്ടില്ലെന്നുടീച്ചർ ശ്രെദ്ധിച്ചു .`അവൻ രാവിലെ വന്നതാണല്ലോ. ? ടീച്ചർ ചിന്ധിച്ചു.അസംബ്ലിയിൽ പങ്കെടുക്കാതെ ക്ലാസ്സിൽ കള്ളമടിച്ചിരിക്കുകയായിരിക്കും.

ഇങ്ങനെ  ആലോചിച്ചു  കൊണ്ട് ടീച്ചർ ക്ലാസ്സിലേക്ക് നടന്നു അവിടെ  മുരളി ക്ലാസ് .വൃത്തിയാക്കുന്ന തിരക്കിലാണ് .ക്ലാസ്സിലെ  പൊടിയും 

മണ്ണും കടലാസ്സു കഷ്ണങ്ങളും അവൻ തൂത്തു വൃത്തിയാക്കുന്നു. ടീച്ചർ ചോദിച്ചു `മുരളി',നീ അസ്സെംബ്ലിയിൽ പങ്കെടുക്കാതെ ഇവിടെ എന്തെടുക്കുകയാ ? അവൻ പറഞ്ഞു, ടീച്ചർ ഇന്നലെ ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് പഠിപ്പിച്ചപ്പോൾ നാം നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ടീച്ചറല്ലേ പറഞ്ഞു തന്നത്.ഇന്ന് ഞാൻ വന്നപ്പോൾ ക്ലാസ്സു മുഴുവൻ പൊടിയും കടലാസ്സുമൊക്കെയായി വൃത്തി കേടായി കിടക്കുന്നു. അത് തൂത്തു വരുകയായിരുന്നു അതുകൊണ്ടാണ് ഞാൻ അസ്സെംബ്ളിക്ക് വരാത്തത്. ടീച്ചർ സന്തോഷത്തോടെ ,അഭിമാനത്തോടെ ,മുരളിയെ ചേർത്ത് പിടിച്ചു.

ശിഖ എസ് .കെ
3 B ഗവണ്മെന്റ് എൽ പി എസ്സ് അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ