ചൈന തൻ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണയെന്ന മഹാമാരിയേ നിൻ ആഗമനം ദൈവഹിതമോ അതോ നരരുടെ ദൃഷ്ടിയിൽ വിരിഞ്ഞോരു ജൈവായുധമോ ലോകമെങ്ങും നിൻ തേർവാഴ്ച ചെയ്യുമ്പോൾ നിസ്സഹായരാവുന്നു മനുജരും രാഷ്ട്രപ്രമുഖരും ചിറകറ്റ ഈയാമ്പാറ്റപോൽ കൺമുന്നിൽ പിടഞ്ഞുതീരുന്നിതാ മാനവജന്മങ്ങൾ നിൻ കരാളഹസ്തത്തിൽ ഞെരി- ഞ്ഞമരുന്നിതാ മാനവസോദരർ നിന്നെ പിടിച്ചൊന്നു കെട്ടുവാനായിട്ട് പോരാടീടുന്നു മാനവരൊന്നായി നിൻമുമ്പിൽ നിസ്സഹായരല്ലോയിന്ന് ആധുനികശാസ്ത്രവും മാനവലോകവും എന്നാലുമൊരുനാൾ തെളിയും പ്രതീക്ഷതൻ തിരിനാളം എന്നുള്ള വിശ്വാസത്തിൽ കാത്തിരിക്കുന്നു ഞാൻ ഉൾപ്പെടെയുള്ള മാനുഷ്യജന്മങ്ങളാർദ്രമായി