ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/നമ്മൾ മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ മനുഷ്യർ

ഇടിമുഴക്കങ്ങളോ മിന്നൽപ്പിണരുകളോ ഇല്ലാതെയാണത് വന്നത്
പതിയെ.. വളരെപ്പതിയെ
ആരുമറിയാതെയാണതു വന്നത്..
ചെറിയ കാൽവെയ്പ്പുകളുമായി..
പതുക്കെ.. പതുക്കെ അതിന്റെ വേഗത കൂടി വന്നു..
വന്മരങ്ങളുടെ ചില്ലകളിൽ കാറ്റുപിടിച്ചു തുടങ്ങി..
പഴുക്കാറായ ഇലകൾ ആദ്യം കൊഴിഞ്ഞു വീണു..
പിന്നെ ചില്ലകളോരോന്നായടർന്നു വീണു..
ആകാശം നരച്ചു കൊണ്ടേയിരുന്നു..
വന്മരങ്ങൾ അപ്പോൾ വേരറ്റു വീണു..
ഭൂമി, മരണം പുതച്ചു കിടന്നു..
കൊവിഡെന്നൊരു വൈറസ് ,കൊടുങ്കാറ്റുപോലാഞ്ഞു വീശി..
നമ്മൾ ഒരു വേള നിരായുധരായി..
പക്ഷെ, നമ്മൾ തോറ്റില്ല.
ശാസ്ത്രവും മനുഷ്യനും തോറ്റില്ല.
നമ്മൾ ജാതിയും മതവുമില്ലാത്തവരായി..
ഒറ്റക്കെട്ടായി..
അകന്നിരുന്നും അകത്തിരുന്നും നമ്മൾ വൈറസിനോട് കലഹിച്ചു
പനിയാൽ മരിച്ച മണ്ണിൽ
പുതുജീവനുണർന്നു..

നാമുണർന്നു..
നമ്മളൊന്നായുണർന്നു..
നമുക്കു മീതെ പുതിയ പുലരി പിറന്നു..
നമുക്ക് ജാതിയില്ല, മതമില്ല, വർഗ്ഗമില്ല..
നമ്മളൊന്നായിപ്പറഞ്ഞു..
നമ്മൾ മനുഷ്യർ..

അമൃത സന്തോഷ്
9A ജി എച്ച് എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത